കിനാക്കള്‍ക്ക് ചിറകു മുളച്ചപ്പോള്‍ അവള്‍
ചിത്രശലഭം കണക്കെ
പാറി പാറി നടന്നു .
അഞ്ജതയോടെയെങ്കിലും
സ്വസൌന്ദര്യത്തില്‍
അഹങ്കരിച്ചവള്‍,
കാലമെന്ന കാലനെ മറന്നു .
ആകാശത്തേക്ക് ദ്രിഷ്ട്ടി
പായിച്ചവള്‍ വിശ്വസിച്ചു
അവള്‍ക്കായി സ്വര്‍ഗകവാടം
തുറക്കപെട്ടിരിക്കുന്നുയെന്ന് .
വികാരതരളിതയായി
മറ്റാരെയും ഗൌനിക്കാതെ
മറ്റൊന്നും ചിന്തിക്കാതെ
കുതിച്ചു അവിടെക്കെത്താന്‍.
തന്റെ ചിറകിന്‍
ന്യുനതകള്‍ മറന്നു
തന്റെ പരിമിതികള്‍
ലംഘിച്ചവള്‍ .
പലതും മോഹിച്ചും
വേദനകള്‍ സഹിച്ചും
സ്വപ്‌നങ്ങള്‍ നെയിതും
അവള്‍ ലക്ഷ്യസ്ഥാനതെത്തി .
അപ്പോള്‍ മാത്രമായിരുന്നു
ആ കവാടം വെറും
മേഘ പാളിയായിരുന്നെന്ന
സത്യമവളെ ഉണര്‍ത്തിയത്.
സ്വപ്‌നങ്ങള്‍ ചിന്നിച്ചിതറി
ഹൃദയം പൊട്ടിത്തെറിച്ചു
വേദനയാല്‍ പിടഞ്ഞു
പാവം ചിറകറ്റ് താഴെ വീണു.
ഒരു പുഴുവിനെ പോല്‍
കുറച്ചിഴഞ്ഞവള്‍.
ഒന്ന് ഞെരുങ്ങി
പിന്നെ സ്വയം വിങ്ങി !
തന്നെ സ്വപ്‌നങ്ങള്‍
കാണിച്ച് വഞ്ചിച്ച
ആ സ്നേഹാംബരത്തെ
നോക്കി കണ്ണുനീര്‍ പൊഴിച്ചവള്‍ !
നയനങ്ങള്‍ മെല്ലെ ചിമ്മി ,
ഇനിയൊരിക്കലും തുറക്കാത്ത
ആ കണ്‍കളില്‍ കണ്ണുനീര്‍
തുള്ളികള്‍ വറ്റാതെ നിന്നു.
അവ ചിറകു മുളച്ച ആ
ദിനത്തെ പഴിക്കുണ്ടായിരിക്കാം
സ്വപ്നങ്ങള്‍ നെയ്ത
നിമിഷങ്ങളെ വെറുക്കുന്നുണ്ടാകാം!
അവള്‍ തന്‍ ചിറകുകള്‍
അവളിലെ സഫലമാകാ
സ്വപ്‌നങ്ങള്‍ പോല്‍
കാറ്റില്‍ പാറി പറക്കുന്നുയിന്നും ,
യാഥാര്‍ത്യത്തിന്‍
ആത്മാര്താഥതന്‍
മറ്റൊരു സ്വര്‍ഗ്ഗകവാടം
തേടി അലയും പോല്‍ !!!
[2003]