പ്രണയിക്കയായി



എന്നില്‍ നിന്ന് 
എന്നിലേക്കുള്ള ദൂരവും 
നിന്നില്‍ നിന്ന് 
നിന്നിലേക്കുള്ള ദൂരവും 
നമ്മള്‍ തമ്മിലുള്ള 
ദൂരത്തെക്കാള്‍ 
എത്രയോ വിദൂരമാണ്.
അവതാണ്ടി തമ്മില്‍ 
ഒരു ബിന്ദുവിലെത്തി 
നിന്നാല്‍ 
നമ്മള്‍ ജീവിക്കയായി 
ആത്മാവറിഞ്ഞ്
ജീവിക്കയായി .
പ്രാണനലിഞ്ഞു
പ്രണയിക്കയായി!!!

അനുഗ്രഹം




കണ്ണീരുതിരുമ്പോള്‍ ഈ
കണ്ണുകള്‍ തെളിയുന്നു
മനസ്സിന്‍ വിങ്ങലുകള്‍
വിഹ്വലതകളായി ചിന്നിച്ചിതറുന്നു!
ഉള്ളില്‍ ആത്മീയ പ്രഭ
വെളിച്ചം വീശുമ്പോള്‍
ഈ ആത്മാവിന്റെ ദാഹം
ശമിച്ചുകൊണ്ടേ ഇരിക്കുന്നു !
മനസ്സിന്റെ തെളിമ
മുഖത്തിന്റെ നിലാവാവുമ്പോള്‍
ആ നിലാവിന്റെ തണല്‍
നാഥന്റെ അനുഗ്രഹം മാത്രം!

നീ


സൂര്യകാന്തിക്കു പകരം 
നിശാഗന്ധിയെ പ്രണയിച്ചവള്‍ നീ ,
സ്നേഹത്തിനു പകരം 
വാശിയേ പരിണയിച്ചതും നീ. 
സ്നേഹം നല്‍കുമ്പോള്‍ 
തട്ടിയകറ്റുന്നതും നീ ,
വെളിച്ചമായി നിന്നരികിലെത്തുമ്പോളും  
ഇരുട്ടിലേക്കോളിഞ്ഞുകളയുന്നതും നീ ,
നിന്‍റെ ആത്മമിത്രമാകാനെന്നും കൊതിക്കുമ്പോഴും 
ഏകാന്തതയെ ആത്മമിത്രമാക്കുന്നവളും നീ ,
നിന്നെ എത്ര സ്നേഹിക്കുന്നു ഞാനെന്ന സത്യം 
അറിയിച്ചനാള്‍  എന്നെ കൊത്തിയാട്ടിയതും നീ 
ഭാഷതന്‍ വഴക്കത്തിലുടെ എന്നുമെപ്പോഴും 
എന്നെ മൌനിയാക്കുന്നതും നീ 
വാക്കില്‍ മൂര്‍ച്ച കൂട്ടി,എന്റെ നെഞ്ചില്‍ 
കത്തിയിറക്കി രസിക്കുന്നതും നീ ,
ഒരിക്കലെങ്കിലും എന്നെ ;എന്‍റെ സൌഹൃതത്തെ
എന്‍റെ സ്നേഹത്തെ  അറിയുമോ നീ ?
വെറും വെറുതെയെങ്കിലും ഞാന്‍ കണ്ട -
റിഞ്ഞ പഴയ സുഹൃത്താകുമോ നീ ???

മഴവില്ല് .

Photobucket
നീയെന്നെ 
പ്രണയിനിയാക്കി.
പ്രണയത്തിന്‍  പ്രളയത്തില്‍
കാല്‍തെറ്റി വീണപ്പോള്‍,
എന്നെ പ്രണയത്തിന്‍ 
ആദ്യപാഠം പഠിപ്പിച്ചവനും,
അബോധമാം എന്നിലെ
പ്രണയത്തെ 
നീട്ടി പാടിയുണര്‍ത്തിയതും,
ആ സ്നേഹത്തിന്‍
ഗീതിനുനേരെ 
കരിങ്കല്‍ ഭിത്തികളാല്‍
ഞാന്‍ ഒരു കോട്ട പണിതതും,
അവയെല്ലാം ഭേദിച്ച് 
നീയെന്‍ ആത്മാവിലേക്ക് ഒരു  
കിളിവാതില്‍ തുറന്നിട്ടതും,
എന്‍ സമ്മതമില്ലാതെ
അവിടെ  കുടിയിരുന്നതും,
പിന്നീടതിലെ പ്രതിഷ്ട്ടയായി 
നീ എപ്പോഴോ മാറിയതും
കണ്ണടച്ച് തുറക്കും വേഗത്തില്‍!!!
പറയാതെ നീ പറഞ്ഞ വാക്കുകള്‍ 
എനിക്കെന്നും ഒരു ഹരമായി.
നിന്‍റെ സ്നേഹമൂറും ദ്രിഷ്ട്ടികളാല്‍ 
എന്നിലെ കവിയെ നീ 
പിച്ചവെച്ച് നടക്കാന്‍ പഠിപ്പിച്ചു.
നിന്‍റെ പുഞ്ചിരി 
എന്നില്‍ വിരിയിച്ചത് 
ഒരായിരം മയില്‍പീലികള്‍.
ദൈവം നല്‍കിയ ഈ
മൃദുല വികാരത്താല്‍ 
ഞാനറിഞ്ഞു എന്നില്‍ 
ആഴത്തില്‍  ഒളിച്ചു 
കിടക്കും മഴവില്ലിനെ.
ആ മഴവില്ലേകിയ
വെളിച്ചം മാത്രമാണ്
ഇന്നെന്‍ ജീവിത ദീപം .