പ്രണയിക്കയായി



എന്നില്‍ നിന്ന് 
എന്നിലേക്കുള്ള ദൂരവും 
നിന്നില്‍ നിന്ന് 
നിന്നിലേക്കുള്ള ദൂരവും 
നമ്മള്‍ തമ്മിലുള്ള 
ദൂരത്തെക്കാള്‍ 
എത്രയോ വിദൂരമാണ്.
അവതാണ്ടി തമ്മില്‍ 
ഒരു ബിന്ദുവിലെത്തി 
നിന്നാല്‍ 
നമ്മള്‍ ജീവിക്കയായി 
ആത്മാവറിഞ്ഞ്
ജീവിക്കയായി .
പ്രാണനലിഞ്ഞു
പ്രണയിക്കയായി!!!

അനുഗ്രഹം




കണ്ണീരുതിരുമ്പോള്‍ ഈ
കണ്ണുകള്‍ തെളിയുന്നു
മനസ്സിന്‍ വിങ്ങലുകള്‍
വിഹ്വലതകളായി ചിന്നിച്ചിതറുന്നു!
ഉള്ളില്‍ ആത്മീയ പ്രഭ
വെളിച്ചം വീശുമ്പോള്‍
ഈ ആത്മാവിന്റെ ദാഹം
ശമിച്ചുകൊണ്ടേ ഇരിക്കുന്നു !
മനസ്സിന്റെ തെളിമ
മുഖത്തിന്റെ നിലാവാവുമ്പോള്‍
ആ നിലാവിന്റെ തണല്‍
നാഥന്റെ അനുഗ്രഹം മാത്രം!

നീ


സൂര്യകാന്തിക്കു പകരം 
നിശാഗന്ധിയെ പ്രണയിച്ചവള്‍ നീ ,
സ്നേഹത്തിനു പകരം 
വാശിയേ പരിണയിച്ചതും നീ. 
സ്നേഹം നല്‍കുമ്പോള്‍ 
തട്ടിയകറ്റുന്നതും നീ ,
വെളിച്ചമായി നിന്നരികിലെത്തുമ്പോളും  
ഇരുട്ടിലേക്കോളിഞ്ഞുകളയുന്നതും നീ ,
നിന്‍റെ ആത്മമിത്രമാകാനെന്നും കൊതിക്കുമ്പോഴും 
ഏകാന്തതയെ ആത്മമിത്രമാക്കുന്നവളും നീ ,
നിന്നെ എത്ര സ്നേഹിക്കുന്നു ഞാനെന്ന സത്യം 
അറിയിച്ചനാള്‍  എന്നെ കൊത്തിയാട്ടിയതും നീ 
ഭാഷതന്‍ വഴക്കത്തിലുടെ എന്നുമെപ്പോഴും 
എന്നെ മൌനിയാക്കുന്നതും നീ 
വാക്കില്‍ മൂര്‍ച്ച കൂട്ടി,എന്റെ നെഞ്ചില്‍ 
കത്തിയിറക്കി രസിക്കുന്നതും നീ ,
ഒരിക്കലെങ്കിലും എന്നെ ;എന്‍റെ സൌഹൃതത്തെ
എന്‍റെ സ്നേഹത്തെ  അറിയുമോ നീ ?
വെറും വെറുതെയെങ്കിലും ഞാന്‍ കണ്ട -
റിഞ്ഞ പഴയ സുഹൃത്താകുമോ നീ ???

മഴവില്ല് .

Photobucket
നീയെന്നെ 
പ്രണയിനിയാക്കി.
പ്രണയത്തിന്‍  പ്രളയത്തില്‍
കാല്‍തെറ്റി വീണപ്പോള്‍,
എന്നെ പ്രണയത്തിന്‍ 
ആദ്യപാഠം പഠിപ്പിച്ചവനും,
അബോധമാം എന്നിലെ
പ്രണയത്തെ 
നീട്ടി പാടിയുണര്‍ത്തിയതും,
ആ സ്നേഹത്തിന്‍
ഗീതിനുനേരെ 
കരിങ്കല്‍ ഭിത്തികളാല്‍
ഞാന്‍ ഒരു കോട്ട പണിതതും,
അവയെല്ലാം ഭേദിച്ച് 
നീയെന്‍ ആത്മാവിലേക്ക് ഒരു  
കിളിവാതില്‍ തുറന്നിട്ടതും,
എന്‍ സമ്മതമില്ലാതെ
അവിടെ  കുടിയിരുന്നതും,
പിന്നീടതിലെ പ്രതിഷ്ട്ടയായി 
നീ എപ്പോഴോ മാറിയതും
കണ്ണടച്ച് തുറക്കും വേഗത്തില്‍!!!
പറയാതെ നീ പറഞ്ഞ വാക്കുകള്‍ 
എനിക്കെന്നും ഒരു ഹരമായി.
നിന്‍റെ സ്നേഹമൂറും ദ്രിഷ്ട്ടികളാല്‍ 
എന്നിലെ കവിയെ നീ 
പിച്ചവെച്ച് നടക്കാന്‍ പഠിപ്പിച്ചു.
നിന്‍റെ പുഞ്ചിരി 
എന്നില്‍ വിരിയിച്ചത് 
ഒരായിരം മയില്‍പീലികള്‍.
ദൈവം നല്‍കിയ ഈ
മൃദുല വികാരത്താല്‍ 
ഞാനറിഞ്ഞു എന്നില്‍ 
ആഴത്തില്‍  ഒളിച്ചു 
കിടക്കും മഴവില്ലിനെ.
ആ മഴവില്ലേകിയ
വെളിച്ചം മാത്രമാണ്
ഇന്നെന്‍ ജീവിത ദീപം .

ആ മണിനാദം


പ്രതീഷിച്ചിരിക്കവേ
മൌനം ഭന്ജിച്ചതൊന്നു ചിണുങ്ങി 
ആ മണി നാദമെന്‍ 
ഹൃദയത്തിന്‍ തംബുരു മീട്ടിയത്  
പ്രകാശവര്‍ഷത്തിന്‍ വേഗതയില്‍ !!!
യെന്‍ ഹൃത്തില്‍ ആഗതമായി 
തപ്പും തുടിയും താളമേളങ്ങളും ;
പ്രതീക്ഷകള്‍ക്ക് ചിറകു 
നല്‍കി ഓടിചെന്നെടുത്തു കയ്യില്‍,
വച്ചു കാതിലതു നാണത്തോടെ ...
നിര്‍ഗളിക്കുമതില്‍നിന്നും പൌരുഷ 
മേറിയൊരാ ശബ്ദമെന്ന പ്രതീക്ഷയാല്‍ !!!
ശ്രവിച്ചു ഞാനതില്‍ നിന്നുമൊരു 
വിറപൂണ്ട ശബ്ദം ...
ക്ഷീണിത  സ്വരം ...
ദുഖത്തിന്‍ നടുകയത്തിലേക്ക്
ചുഴറ്റിയെറിഞാസ്വരം
എന്നിലെ എന്നെ. 
 നിശ്ചലമായി കണ്ണീര്‍വാര്‍ത്തു 
നിന്നെ ഓര്‍ത്തു 
നിന്‍ വിളിക്കായി ...
വീണ്ടും ആ മണിനാദത്തിനായി...

മൌന മയൂഖം


മറയുന്നു ഞാനോമലേ 
മൌനശരങ്ങള്‍ നല്‍കിയ 
മുറിപാടുകളോടെ,
മനസ്സിലൊരുപിടി 
മ്ളാനതയോടെ ...
മാച്ചിടും കാലമീ 
മുറിവിന്‍ നീറ്റലെന്ന
മിഥ്യാധാരണയാല്‍!!!
മഴയായി ഉതിരും കണ്ണീര്‍ നനവില്‍ 
മൌനത്തിന്‍ ആദ്യാക്ഷരങ്ങള്‍
മനപ്പാടമാക്കിയവള്‍ ഞാന്‍ ...
മധുരത്തില്‍ പൊതിഞ്ഞു നീ നല്‍കും 
മൌനാക്ഷരങ്ങള്‍ക്കപ്പുറം 
മഴമേഘങ്ങളെ കാത്ത്...
മഴവില്ലിന്‍ നിറങ്ങളുള്ള 
മയൂഖമായി ആടി തളരാന്‍! 

മാലാഖകുഞ്ഞ്


Photobucket
നീ സ്നേഹം പഠിച്ചവന്‍
സ്നേഹിക്കാന്‍ പഠിപ്പിച്ചവന്‍
നിന്നിലെ സ്നേഹ
മെന്നിലേക്കൊഴുകി
ഞാന്‍ പോലുമറിയാതെയെന്നില്‍
തളിരിട്ടു എന്നെ തളര്‍ത്തി  
വളര്‍ന്നു കൊണ്ടേയിരിക്കുന്നു ...
Photobucket
യെന്നുള്ളത്തില്‍ പിച്ചവെച്ചു 
നടക്കും നമ്മുടെ 
സ്നേഹ പൈതലിനെ 
നീയും ഞാനും എന്നും 
നമ്മുക്കിടയില്‍ വളര്‍ത്തി 
കൊണ്ടിരിക്കും ...
ലോകത്തിന്‍ മിഴിമുനകള്‍ക്ക് 
Photobucket
മുന്നില്‍ നമ്മിലെ  
മാലാഖകുഞ്ഞു 
മറഞ്ഞിരിക്കുമെങ്കിലും
നമ്മുക്കിടയില്‍ കുഞ്ഞിന്‍ 
ചിരികൊഞ്ചലുകള്‍
അന്യം നില്‍ക്കാതെ 
നമ്മോളം വളര്‍ന്നിടട്ടെ ! 
Photobucket

ജീവിതം പൂരപ്പറമ്പ്


 മഷികണ്‍കളിലെ
കരിമഷിയിളകി.
നെറ്റിയില്‍ ചാര്‍ത്തിയ 
കുകുമം ഇറ്റിറ്റു വീഴവെ...
മനസ്സിലെ കദനം
പേമാരിയെ പോല്‍ -
Photobucket
കാറില്ലാത്ത മാനത്തും 
നിറങ്ങളില്ലാ മഴവില്ലിന്‍ 
ശീലുകള്‍ വിണ്ടു കീറി !!!  
ആരുടെയോ മനോവേദനതന്‍ 
ഗര്‍ജ്ജനത്താല്‍ ഇടിവെട്ടി;
Photobucket
എല്ലാം പൂരപറമ്പ് കണക്കെ 
ചിന്നി ചിതറി കിടക്കവേ
നിന്നില്‍ നിന്നൊഴിഞ്ഞു 
പോയത് ആനന്ദത്തിമര്‍പ്പില്‍ 
ആര്‍ത്താടിയ സ്വയം 
മറന്ന ദിനങ്ങള്‍ !!!
Photobucket
[2003]

എന്നില്‍




എന്നില്‍ :-
ഇനിയില്ല വാക്കുകള്‍ 
ഇനിയില്ല കണ്ണുനീരുതിര്‍ക്കാന്‍ .
ഇനിയില്ല എന്‍ ശരികള്‍ 
ഇനിയില്ല എന്‍ ചിന്തകള്‍.

ഇനിയെന്നില്‍ :-
സ്പന്ധിക്കും നാഡികള്‍ മാത്രം.
രക്തം ചീറ്റും ധമനികള്‍ മാത്രം.
മങ്ങലേല്‍ക്കും കാഴ്ചകള്‍ മാത്രം.
അറ്റുംപോം സ്വപ്‌നങ്ങള്‍ മാത്രം.
[2003]