നിങ്ങളുടെ  മുറിവുകള്‍ 
എന്നെ വേദനിപ്പിക്കുന്നു; 
നിങ്ങളുടെ  കണ്ണുനീര്‍ 
എന്നെ ദുഃഖ പ്രളയത്തിന്‍
നടുക്കയത്തിലേക്ക് 
മൂക്ക് കുത്തി വീഴ്ത്തുന്നു ....
മൂക്ക് കുത്തി വീഴ്ത്തുന്നു ....
എന്‍റെ തീരങ്ങള്‍ 
നിങ്ങളെ മാനിക്കുന്നു...
നിങ്ങളെ മാനിക്കുന്നു...
എന്നാല്‍ എന്‍റെ മുറിവുകള്‍ 
ഒരിക്കല്‍ പോലും 
നിങ്ങളെ നീറ്റിയില്ല;
നിങ്ങളെ നീറ്റിയില്ല;
എന്‍റെ കണ്ണുനീര്‍ 
നിങ്ങള്‍ക്ക് വെറും
മഴക്കാലത്തെ ആലസ്യം.
നിങ്ങളുടെ തീരങ്ങള്‍ 
ഒരിക്കല്‍ പോലും
ഒരിക്കല്‍ പോലും
എന്നെ മാനിച്ചില്ല ...
അവഗണനകള്‍ തറക്കുമ്പോള്‍
കൊട്ടിപിടയുന്ന എന്നെ നോക്കി 
നിങ്ങള്‍ മൊഴിഞ്ഞു ;
"നീ ദുഖിക്കരുത് ,കാരണം 
നിന്‍റെ ദുഃഖം പോലും
ഞങ്ങള്‍ക്ക് വെറുപ്പാണ് ,
ഞങ്ങള്‍ക്ക് വെറുപ്പാണ് ,
വെറുപ്പിന്റെ വീര്‍പ്പുമുട്ടലുകള്‍ മാത്രം."