ജീവിതത്തിന്റെ താളുകള്‍
മറിയുകയാണ് ...
എന്റെ ജീവിത രേഖ
മായുകയാണ് ...
ഓര്‍മ്മകളെ ഞാന്‍
മറക്കുകയാണ് ...
എന്നിലെ ഞാനോ ?
മാറുകയാണ് !!!
എന്നിലെ നിന്നെയോ ?
മനസ്സറിയാതെ വെറുക്കുകയാണ്,
എന്നിട്ടും ഞാന്‍ നിന്നെ
മടുപ്പിലാതെ സ്നേഹിക്കുകയാണ്!
ഇതെന്റെ മലര്‍വാടി!ഈ മലര്‍വാടിയുടെ ഹൃദയത്തുടിപ്പുകള്‍ ആണ് ഇതിലെ പൂക്കള്‍.ആ ഹൃദയ തുടിപ്പുകള്‍ക്ക് ഒരു താളമുണ്ട്,ജീവന്റെ താളം,അത് ഓരോ ആത്മാവിന്റെയും നിലനില്‍പ്പിന്റെ താളമാണ്,അതൊന്നു തെറ്റിയാല്‍ എല്ലാ താളവും നിലക്കും ,അതുപോലെയാണ് കവിതകള്‍.അവ കവിയുടെ ഹൃദയത്തിന്റെ താളം.അവരുടെ ജീവന്റെ താളം,അതുകേള്‍ക്കുമ്പോള്‍ അതിന്റെ രാഗത്തെ കുറിച്ച് നിങ്ങള്‍ തര്‍ക്കിക്കരുത് ,അതവരുടെ ജീവന്റെ നിലനിപ്പിന് അടിസ്ഥാനം എന്ന് മാത്രം അറിയുക -സ്നേഹിക്കുക-ഞാന്‍ കോറിയിടട്ടെ എന്റെ ഹൃദയത്തുടിപ്പുകള്‍,ഈ മലര്‍വാടിയില്‍ !