എന്റെ കണ്ണീര്‍തുള്ളികളില്‍ 
നിന്റെ കാണാകണ്ണുനീര്‍
ഞാന്‍ കണ്ടുമുട്ടാറുണ്ട്;
കരഞ്ഞു ഞാന്‍ തീര്‍ക്കുന്ന 
വേദനകള്‍ നീ 
കരയാതെ കരഞ്ഞു 
തീര്‍ക്കുന്നത് ഞാനറിയുന്നു ...
നിന്നിലെ വേദനകള്‍ 
കനം തൂങ്ങുമ്പോള്‍
യെന്നിക്കശ്വാസവാക്കുകളുമായി 
നീ ചാരത്തിരിക്കുവാന്‍
കൊതിചിടുംബോഴും ..
 നിന്റെ വാക്കില്‍ 
ഒളിഞ്ഞിരിക്കും 
ദു:ഖമേഘങ്ങള്‍ എന്നില്‍ 
എന്തിന്റെയെല്ലാമോ 
 കാണാകയങ്ങള്‍
സൃഷ്ട്ടിച്ചു വീണ്ടും 
ഉഗ്ര പേമാരിയായി 
എന്നില്‍ പെയിത് തുടങ്ങും... 
