സമൂഹ കണ്ണ്

eyes


തെറ്റിദ്ധരിക്കുന്ന സമൂഹം
സമൂഹം എത്ര പൈശാചികം.
ഒന്ന് ചിരിച്ചാല്‍ പ്രേമം
ഒന്ന് നോക്കിയാല്‍ പ്രേമം
ഒന്ന് സംസാരിച്ചാല്‍ പ്രണയം
ഹാവൂ!ഇതെന്തൊരു സമൂഹം ?
നല്ലത് ധരിക്കാത്ത സമൂഹം
ചിരിച്ചിലെങ്കില്‍ വഴി മാറല്‍
നോക്കിയിലെങ്കില്‍ അവഗണന
സംസാരിച്ചിലെങ്കില്‍ ദേഷ്യം .
ഇതെന്തൊരു സമൂഹം ?
ഇതെന്തൊരു സമൂഹ ജീവികള്‍ ?
സഹോദരെ,എന്തിനി ചിന്തകള്‍?
ചിന്തകള്‍ ദു ര്‍ ഗ്ഗ തിയില്‍.
അച്ഛനെന്നും മകളെന്നും
സഹോദരനെന്നും സഹോദരിയെന്നും
ഗുരുവെന്നും ശിഷ്യയെന്നും
സഹപാടിയെന്നും കുട്ടുകാരിയെന്നും
വകതിരിവില്ലാത്ത സമൂഹം
വെളിവില്ലാത്ത സമൂഹം.
വേദനകള്‍ തരുന്ന സമൂഹം
കണ്ണുനീര്‍ തരുന്ന സമൂഹം .
ഹേ!സമൂഹ ജീവികളെ
അറിയുക സ്നേഹമെന്ത്.

എല്ലാം പ്രേമമല്ല
പ്രേമമെന്ന പ്രേതമല്ല
ഇതെല്ലാം പാവനമായ സ്നേഹം
പരിശുദ്ധമായ സ്നേഹം.
നിഷ്കളങ്കമായ സ്നേഹം
ആത്മാര്‍ഥമായ സ്നേഹം
നിസ്വാര്‍ഥമായ സ്നേഹം
അതിനെ തിരിച്ചറിയു.
തെറ്റിദ്ധരിക്കുന്ന സമൂഹമേ
ശരിയായി ധരിക്കാന്‍ ശ്രമിക്കൂ
കണ്ണുകള്‍ അടക്കാതെ
കണ്ണുകള്‍ തുറക്കൂ
ജീവിതത്തെ കാണു
സ്നേഹത്തെ അറിയൂ
പ്രേമം എന്ന് മുദ്രകുത്താതെ
സ്നഹേം എന്ന് മുദ്രക്കുത്തു.
തെറ്റിദ്ധരിക്കുന്ന സമൂഹം
സമൂഹം എത്ര പൈശാചികം.

[എഴുതിയത് 2001 ഇല്‍ ]

              [When I saw society's evil eyes through my own dears and nears]