സൌഹൃതങ്ങളുടെ
മാറാപ്പും പേറി
വര്‍ഷങ്ങളായി ഞാനും
എന്റെ അലച്ചിലും !
മാറാല പൊതിഞ്ഞ
നിന്റെ ഓര്‍മകളെ
അയവിറക്കാന്‍ മാത്രം
ജീവിതം കൈപ്പേറിയില്ല
സുഹൃത്തേ ...
നിന്റെ ഓര്‍മകളുടെ
ഭാണ്ഡം നിന്നിലേക്ക്
തന്നെ എറിയുന്ന-
എന്റെ ഭിക്ഷ ...
അതുമായി നീ തുടങ്ങുക
ഞാന്‍ നിര്‍ത്തിവെക്കും
യാത്രയും കണ്ണുനീരും...
സ്നേഹത്തിന്‍ വിശപ്പും
അവഗണനതന്‍ ദാഹവും
നീ ശമിപ്പിക്കുക!
നിന്റെ വഴിതെറ്റലിലൂടെ
എന്റെ ശരികളെ തിരിച്ചറിയും
നാള്‍ വരേയ്ക്കും
നിനക്കെന്റെ യാത്ര
മംഗളങ്ങള്‍ പ്രിയ സുഹൃത്തേ ....