മൌന മയൂഖം


മറയുന്നു ഞാനോമലേ 
മൌനശരങ്ങള്‍ നല്‍കിയ 
മുറിപാടുകളോടെ,
മനസ്സിലൊരുപിടി 
മ്ളാനതയോടെ ...
മാച്ചിടും കാലമീ 
മുറിവിന്‍ നീറ്റലെന്ന
മിഥ്യാധാരണയാല്‍!!!
മഴയായി ഉതിരും കണ്ണീര്‍ നനവില്‍ 
മൌനത്തിന്‍ ആദ്യാക്ഷരങ്ങള്‍
മനപ്പാടമാക്കിയവള്‍ ഞാന്‍ ...
മധുരത്തില്‍ പൊതിഞ്ഞു നീ നല്‍കും 
മൌനാക്ഷരങ്ങള്‍ക്കപ്പുറം 
മഴമേഘങ്ങളെ കാത്ത്...
മഴവില്ലിന്‍ നിറങ്ങളുള്ള 
മയൂഖമായി ആടി തളരാന്‍!