മണ്മറഞ്ഞ നിമിഷങ്ങൾക്ക് കണ്ണീരിന്റെ വറ്റാത്ത നനവുണ്ട് ...
അടങ്ങാത്ത വാത്സല്യത്തിന്റെ
തിരയിളക്കമുണ്ട് ...
മരവിക്കാത്ത ഓര്മകളുടെ വേലിയേറ്റമുണ്ട്...
കാലത്തിന്റെ ശുഷ്രൂശ കാത്ത് കിടക്കുന്ന ഉണങ്ങാത്ത മുറിവിനു ആഴിയേക്കാൾ ആഴവും ഉണ്ട് ...- Posted using BlogPress from my iPhone

ഒരു മറക്കപ്പുറം അവരുണ്ട് ,

ഒരു മറക്കപ്പുറം അവരുണ്ട് ,
വിവരമില്ലായിമയുടെ ഭാരവും പേറി ;
ഫിത്നകളുടെ മാലപ്പടക്കവുമായി
എന്നെ വീഴ്ത്താൻ ...
നരഗാഗ്നിയിൽ തള്ളിവിടാൻ !
സ്നേഹം നടിച്ച് ,
അനുകംബ പ്രകടിപ്പിച്ചു ...
തളരുന്നയെന്റെ ഈ
കുഞ്ഞു ചിറകുകൾക്ക്
ദീനിന്റെ താങ്ങ് നൽകേണമേ
തംബുരാനെ ...- Posted using BlogPress from my iPhone