സമസ്ത സത്യംഅവന്‍ പിശാചിനടിമ 
വിറളിപൂണ്ടവന്‍,  നന്മ 
യോതിടുമ്പോള്‍ ;
രോഷം നുരഞ്ഞു 
പോങ്ങുകയായി 
അമ്മ എന്ന പേരിനാല്‍ ,
കുരിശു കാണും 
സാത്താനെ പോല്‍ 
ഓടി ഒളിക്കുന്നു 
അമ്മയെന്ന സമസ്ത 
സത്യത്തില്‍ നിന്നും !!!!

കാണാകയങ്ങള്‍


എന്റെ കണ്ണീര്‍തുള്ളികളില്‍ 
നിന്റെ കാണാകണ്ണുനീര്‍
ഞാന്‍ കണ്ടുമുട്ടാറുണ്ട്;
കരഞ്ഞു ഞാന്‍ തീര്‍ക്കുന്ന 
വേദനകള്‍ നീ 
കരയാതെ കരഞ്ഞു 
തീര്‍ക്കുന്നത് ഞാനറിയുന്നു ...
നിന്നിലെ വേദനകള്‍ 
കനം തൂങ്ങുമ്പോള്‍
യെന്നിക്കശ്വാസവാക്കുകളുമായി 
നീ ചാരത്തിരിക്കുവാന്‍
കൊതിചിടുംബോഴും ..
 നിന്റെ വാക്കില്‍ 
ഒളിഞ്ഞിരിക്കും 
ദു:ഖമേഘങ്ങള്‍ എന്നില്‍ 
എന്തിന്റെയെല്ലാമോ 
 കാണാകയങ്ങള്‍
സൃഷ്ട്ടിച്ചു വീണ്ടും 
ഉഗ്ര പേമാരിയായി 
എന്നില്‍ പെയിത് തുടങ്ങും... 

വിനീത മാണിക്ക്യംമടുപ്പില്‍ നിന്ന് 
മടുപ്പിലേക്ക്  ജീവിതം 
മൂക്കുകുത്തുമ്പോള്‍
വിരസതപോലും 
വിനോദമായി തോന്നുന്ന 
വിനീതയായി ഞാന്‍ മാറുന്നു!!!

<==============> 

മന്നസ്സിനെല്‍ക്കുന്ന 
മുറിവുകളുമായി 
മണ്ണിലലിഞ്ഞു ചേരാന്‍ 
മരണത്തെ കാത്തിരിക്കുന്ന 
മാണിക്യമാണിന്നു ഞാന്‍.   

[Picture=Google]

ലോകത്തിനന്യം


മരണമേ  എനിക്കിന്ന് -
നീയാണ് പ്രിയം .
നിന്നെ തേടി എന്റെ -
യാത്ര തുടങ്ങി കഴിഞ്ഞു 
നിന്നെ കണ്ടു മുട്ടും 
വീചികള്‍ വിജനമെങ്കിലും
 നീയാന്റെ വിധി 
എന്ന് ഞാനിന്നറിയുന്നു 
നിന്നിലുടെ എന്റെ 
മുക്തിയും മോക്ഷവും ...
നീയെന്നെ തേടിവരും 
നാളേക്ക് ഞാന്‍ 
കാത്തിരിക്കുന്നില്ല ...
നിനക്കീ നിമിഷമെന്നെ 
വേണ്ടെന്നെങ്കിലും  
എനിക്കു നിന്നെ 
വലാണ്ട് വേണമെന്ന 
നഗ്ന സത്യം വേദനയോടെ 
ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു ...
ഇനിയില്ല കാത്തിരിപ്പ്‌ ...
ഇനിയില്ല പ്രതീക്ഷകള്‍ 
പൂക്കും സ്വപ്നങ്ങളും ....
ഉള്ളത് ഒരു തിരശീല ,
ആ വെള്ള ശീലക്കപ്പുറം 
ഞാന്‍ ലോകത്തിനന്യം !!!!
[Picture =Google]