ലോകത്തിനന്യം


മരണമേ  എനിക്കിന്ന് -
നീയാണ് പ്രിയം .
നിന്നെ തേടി എന്റെ -
യാത്ര തുടങ്ങി കഴിഞ്ഞു 
നിന്നെ കണ്ടു മുട്ടും 
വീചികള്‍ വിജനമെങ്കിലും
 നീയാന്റെ വിധി 
എന്ന് ഞാനിന്നറിയുന്നു 
നിന്നിലുടെ എന്റെ 
മുക്തിയും മോക്ഷവും ...
നീയെന്നെ തേടിവരും 
നാളേക്ക് ഞാന്‍ 
കാത്തിരിക്കുന്നില്ല ...
നിനക്കീ നിമിഷമെന്നെ 
വേണ്ടെന്നെങ്കിലും  
എനിക്കു നിന്നെ 
വലാണ്ട് വേണമെന്ന 
നഗ്ന സത്യം വേദനയോടെ 
ഞാന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു ...
ഇനിയില്ല കാത്തിരിപ്പ്‌ ...
ഇനിയില്ല പ്രതീക്ഷകള്‍ 
പൂക്കും സ്വപ്നങ്ങളും ....
ഉള്ളത് ഒരു തിരശീല ,
ആ വെള്ള ശീലക്കപ്പുറം 
ഞാന്‍ ലോകത്തിനന്യം !!!!
[Picture =Google]