വിടവുകള്‍ ...




അവര്‍ പറഞ്ഞത് 
എന്നില്‍ പതിഞ്ഞത്!

ഞാന്‍ പാടിയത്   
അവര്‍ പഠിപ്പിച്ചത്!

എന്റെ അറിവുകള്‍ 
അവര്‍ക്ക് മുറിവുകള്‍!

എന്റെ മുറിവുകള്‍ 

അവര്‍ക്ക് അടവുകള്‍!

എന്റെ രോദനങ്ങള്‍  
അവര്‍ക്ക്  ഗര്‍ജനങ്ങള്‍!

 എല്ലാം നിങ്ങളുടെ  കളികള്‍ 
കളിക്കാന്‍ അറിയാത്തവള്‍-

ഈ ഞാനും 
പിന്നെ നീയും!!!

കടലാസ് പൂവ്

Photobucket
സ്വപ്നങ്ങള്‍ക്ക് 
ചിറകു മുളച്ചപ്പോള്‍ 
പൂ മ്പാറ്റയെ പോല്‍
പാറി പാറി നടന്നവള്‍;
പല പുഷ്പങ്ങളില്‍ 
പറന്നിരുന്നവള്‍;
ചിറകുവിടര്‍ത്തി,
മധുതേടി,പക്ഷെ ...
താനിരിക്കും പുഷ്പങ്ങളെല്ലാം 
കടലാസ് പൂക്കളായിരുന്നു-
എന്നറിഞ്ഞ നിമിഷം 
ചിറക് മുളച്ചു വന്ന 
ആ ദിനത്തെ 
ആ പാവം ശപിച്ചു.
പുറത്തു നിന്നും 
സുന്ദരമെന്നു താന്‍ 
കണ്ട മലര്‍വാടിയില്‍ 
ഒരു ചെറു പുഷ്പ്പം 
പോലുമില്ല 
തനിക്കു മധുനുകരാനായി.
എല്ലാ പുഷ്പ്പങ്ങളില്‍ നിന്നും 
മധു ചോര്‍ന്നിരിക്കുന്നു.
അവയെല്ലാം വെറും 
കടലാസ് പൂവിനു 
സമാനമായിരിക്കുന്നു.  
[2001]

കണ്ണ് നീര്‍ പ്രളയം

Photobucket
നിങ്ങളുടെ  മുറിവുകള്‍ 
എന്നെ വേദനിപ്പിക്കുന്നു; 
നിങ്ങളുടെ  കണ്ണുനീര്‍ 
എന്നെ ദുഃഖ പ്രളയത്തിന്‍
നടുക്കയത്തിലേക്ക് 
മൂക്ക് കുത്തി വീഴ്ത്തുന്നു ....
എന്‍റെ തീരങ്ങള്‍ 
നിങ്ങളെ  മാനിക്കുന്നു...
എന്നാല്‍ എന്‍റെ മുറിവുകള്‍ 
ഒരിക്കല്‍ പോലും 
നിങ്ങളെ  നീറ്റിയില്ല;
എന്‍റെ കണ്ണുനീര്‍ 
നിങ്ങള്‍ക്ക് വെറും
മഴക്കാലത്തെ ആലസ്യം.
നിങ്ങളുടെ തീരങ്ങള്‍ 
ഒരിക്കല്‍ പോലും 
എന്നെ മാനിച്ചില്ല ...
അവഗണനകള്‍ തറക്കുമ്പോള്‍
കൊട്ടിപിടയുന്ന എന്നെ നോക്കി 
നിങ്ങള്‍ മൊഴിഞ്ഞു ;
"നീ ദുഖിക്കരുത് ,കാരണം 
നിന്‍റെ ദുഃഖം പോലും
 ഞങ്ങള്‍ക്ക് വെറുപ്പാണ് ,
വെറുപ്പിന്റെ വീര്‍പ്പുമുട്ടലുകള്‍ മാത്രം." 

All about tension.


The moment you are in tension
You will lose your attention.
Then you are in total confusion
And you will feel apprehension.
Then you will spoil inter-personal relation,
and ultimately you won't get co-operation.
Then you will get complication
and your BP may rise,caution!
Then you have to take medication.
Instead,understand the situation
Many problems can be solved by discussion,
which will work out better in your profession,
Don't neglect it,this is free suggestion.
It's only for your edification,
You will never come under tension.
***********************************
[A poem I read from my college library.
Not remembering the Author's name.Sorry.
I could have noted down  that as well,but missed it :( ]
[Picture acknowledgement :- Google.]

നന്ദി


നന്ദി ഏകിടാന്‍
നിന്‍ മുന്നില്‍ നില്‍ക്കുന്നു 
ഉയര്‍ന്ന കൈകളാല്‍ 
ഉതിരും കണ്ണിരിനാല്‍.
എല്ലാ ആശകളും 
എല്ലാ നിരാശകളും 
എല്ലാ മുറിവുകളും 
എല്ലാ ഉണക്കങ്ങളും 
നിന്നില്‍ നിന്നുല്ഭവിക്കുന്നു.
അതിന്‍ പിന്നില്‍ 
ഞാന്‍ കാണുന്നു 
നിന്നിലെ കാരുണ്യത്തെ 
നിന്‍ സ്നേഹത്തെ 
ഞാന്‍ അനുഭവിച്ചറിയുന്നു .
നിന്‍ വാത്സല്യത്തെ 
ഞാന്‍ കാണുന്നു. 
നിന്‍ ശക്തിയെ 
ഞാന്‍ അറിയുന്നു.
എല്ലാ പരീക്ഷണങ്ങളും
നിന്‍ ആഗ്രഹപ്രകാരം
വിധിയുടെ നാമത്താല്‍ 
വന്നു ഭവിക്കുന്നു
ഈ ഭൂമിയില്‍.
അവ തന്‍ മറയില്‍ 
നിഴലിക്കുന്നു നിന്‍ നന്മകള്‍. 
നന്ദിയെകിടാന്‍
നിന്നില്‍ മുന്നില്‍ നില്‍പ്പു
ഉയര്‍ന്ന കുപ്പുകൈയാല്‍ ഞാന്‍ 
നമ്ര ശിരസ്സോടെ നാഥാ.   

രക്തരക്ഷസ്സ്

Photobucket




ഇറ്റു വീഴും 
യെന്‍ രക്തത്തുള്ളികള്‍ 
ആര്‍ത്തിയാലെ 
മുര്ച്ചയുള്ള നിന്‍ 
നാക്കിനാല്‍ 
നക്കി കുടിച്ച്
ചുണ്ടുകള്‍ തുടച്ചു 
എന്നെ നീ നോക്കി 
പുഞ്ചിരിച്ചപ്പോള്‍  ; 
 കണ്ടു ഞാന്‍
ആദ്യമായി 
നിന്നിലെ 
രക്തരക്ഷസ്സിനെ!!! 
     

നിനക്ക് ഭ്രാന്താ



പൊട്ടിച്ചിരിച്ചപ്പോള്‍ 
"എന്ത് പറ്റി  ?"
പൊട്ടികരഞ്ഞപ്പോള്‍ 
"എന്തുണ്ടായി ?"
ഞാന്‍ മൌനിയായി 
"അഹോ കഷ്ട്ടം!"
  പിന്നേ ചിരിച്ച്‌,
കരഞ്ഞപ്പോള്‍  
"നിനക്ക് ഭ്രാന്താ!
മുഴു ഭ്രാന്ത്!!!"

രക്തക്കുറിപ്പ്



ഇന്ന് :-
ജീവിതം നല്‍കാത്ത 
സ്നേഹം ,
നാളെ :-
മരണം എനിക്ക് 
നല്‍കും! 
അന്ന് :-
ഏവരും എന്നെ 
വാഴ്ത്തും .
പിന്നെ :-
ശത്രുക്കള്‍ പോലും 
മിത്രങ്ങള്‍.


അവര്‍ :-
ഇന്നെന്നെ മറന്നവര്‍
എന്നെ കുറിച്ച് ഓര്‍ക്കും.
ഇവര്‍ :-
തിരക്കുകള്‍ മറന്നു
എനിക്കായി പ്രാര്‍ഥിക്കും .
നിങ്ങള്‍ :-
വാതൊരാതെ എന്‍റെ ഗുണങ്ങള്‍
പാടി പാടിനടക്കും .
എനിക്ക്  :-
ഉത്തരം നല്‍കാതെ
അവഗണിച്ചവര്‍
 മനസ്സില്‍  തേങ്ങും.
ഞാന്‍ :-
ഇന്നെത്ര  ധന്യ !!!
മരണം എന്നെ ധന്യയാക്കി!!




        ***********************************************************************
ഇന്നലെ ഞാന്‍ കണ്ടു ജ്യോനവന്‍ ന്റെ "പൊട്ടക്കലം" ബ്ലോഗ്‌ http://pottakkalam.blogspot.com/ ...അകാലത്തില്‍ നമ്മളെ വിട്ടു പോയ സുഹൃത്തിന്റെ അവസാന പോസ്റ്റ്‌ ആയ MANHOLE എന്നാ കവിതയ്ക്ക് താഴെ അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത സ്നേഹം,പ്രാര്‍ത്ഥന ,സൌഹൃദങ്ങള്‍ 418 കമന്റു രൂപത്തില്‍ ഞാന്‍ കാണുകയുണ്ടായി ...മരണം അദ്ധേഹത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു ...ജീവിക്കുമ്പോള്‍ ഇത് കിട്ടിയിരുന്നെങ്കില്‍ എത്ര സന്തോഷം ആയിരുന്നു അദ്ദേഹത്തിന് അല്ലെ ...അദ്ദേഹം അറിയുന്നില്ലല്ലോ ഈ സ്നേഹവും കണ്ണീരും ,പ്രശ്സയും ,പ്രാര്‍ഥനയും ...അങ്ങിനെ എഴുതിയതാ ഈ കവിത ...നവീന്റെ സ്വന്തം സ്വരം ഇപ്പോഴും നമ്മള്‍ക്കായി പാടികൊണ്ടിരിക്കുന്നു ...ആ ജീവസുറ്റ സ്വരം കേള്‍ക്കണമെങ്കില്‍ ഈ ലിങ്കില്‍ പോകുക ...http://pottakkalam.blogspot.com/2008/03/blog-post_21.html ..പ്രിയ ബ്ലോഗ്ഗര്‍ സുഹൃത്തിനു മുന്നില്‍ അശ്രുപുശ്പ്പങ്ങള്‍ ..വൈകി പോയി ഞാന്‍ അവിടെ എത്തി പെടാന്‍ ....
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ....

നല്ല ചോദ്യ ചിഹ്നം

എല്ലാ ദിനവും 
എനിക്കിന്നൊരുപോല്‍
ഉണരുന്നത്  
വീണ്ടും കരഞ്ഞു
തളര്‍ന്നുറങ്ങാന്‍!
കൊതിക്കുന്നു പലതും 
കൊതിപ്പിക്കുന്നു പലരും!
ഒരു ചെറു പുഞ്ചിരിയാല്‍
ഞാനിന്നറിയുന്നു; 
 ജീവിതം പലപ്പോഴും 
ഒരു നല്ല ചോദ്യ ചിഹ്നം
ഉത്തരമില്ലാ പ്രഹേളിക!!!
***********************************
                                                                [എഴുതിയത് 2001-ല്‍,
ചിത്രം കടപ്പാട് :ഗൂഗിള്‍  ]

കാലചക്രം



കാലത്തിന്‍ രഥത്തില്‍ 
സഞ്ചരിക്കുന്നു -
അവള്‍ ഏകയായി. 
ചക്രങ്ങള്‍ ഉരുളുന്നു 
സ്വപ്‌നങ്ങള്‍ അരയുന്നു.
കാലമോടുന്നു 
വിവിധ മുഖങ്ങള്‍ 
മനസ്സില്‍ പതിയുന്നു.
കാലം നീങ്ങുന്നു,
മനസ്സുകള്‍ മാറുന്നു.
മാറ്റങ്ങള്‍ക്കതിരില്ല 
അവള്‍ തന്‍ മനതാരിലെ
മോഹങ്ങള്‍ പോല്‍ .
----------------------
[എഴുതിയത് 2001 ല്‍ ]

നീ വധിക്കപ്പെട്ടിരിക്കുന്നു


ഇന്നില്ല നിന്‍റെ കണ്ണില്‍ 
ആ തീപൊരി; 
ഇന്നില്ല നിന്‍റെ സാമീപ്യത്തില്‍ 
ആ ആശ്വാസം .
ഇന്ന്, എന്നിലെ നീ 
മരണപ്പെട്ടിരിക്കുന്നു.
അല്ല, നിന്‍റെ മൌനം 
എന്നിലെ നിന്നെ വധിച്ചിരിക്കുന്നു.

നൊമ്പരങ്ങള്‍

cry

അറിയാതെ
പറയാതെയെന്‍
മനതാരില്‍  പൊടിയും 
കുഞ്ഞു നൊമ്പരങ്ങള്‍; 
കുസൃതിയാലെ  
പിച്ചവെക്കുമ്പോള്‍ 
മനസ്സിന്‍ അഗാധത-
യിലെവിടെയോ   
പൊടിയുന്നു സ്വപ്‌നങ്ങള്‍
 തന്‍ മൌന നൊമ്പരങ്ങള്‍ .
**************************





--------------------------------------------------------------------------------------------------------------------------------



[ചിലപ്പോള്‍ ഇങ്ങിനെയാ കാരണം അറിയാതെ പറയാതെ മനസ്സ് തേങ്ങും...മനസ്സിന്‍ അടിത്തട്ടില്‍ എവിടെയോ ഇന്ന് ഞാന്‍ ഒരു വിങ്ങല്‍ ആസ്വദിച്ചു..കാരണം ...ഉം ...ആ കിട്ടി പോയി; പുറത്തു നല്ല വെയില്‍ ...അതിന്റെ ചൂടില്‍ എവിടെയോ മഞ്ഞ് കണികകള്‍ ഉരുകിയാതാകാം ..ഹയീ !!!നൊമ്പരങ്ങളും ഇപ്പൊ ഒരു നേരം പോക്കായോ ..??

----------------------------------------------
അല്ല...സത്യം ഞാന്‍ തിരിച്ചറിയുന്നു .... ഒരു ബ്ലോഗ്ഗെറിന്റെ വീട്ടില്‍ മരണം വിരുന്നു വന്നു വേണ്ടപെട്ട ആളെ മടക്കയാത്രയില്‍ കൂടെ കൂട്ടി എന്ന വാര്‍ത്ത അറിഞ്ഞു...പ്രാര്‍ഥനകള്‍ മാത്രം ഒരു നെടുവീര്‍പ്പോടെ ...
------------------------------------------
വാര്‍ത്ത മാത്രം ആയതു കൊണ്ട് പേര് "ആര്" "ആരുടെ" എന്നിവ എടുത്തു പറയുന്നില്ല ...സത്യമാവതിരികട്ടെ എന്ന പ്രാര്‍ത്ഥന മാത്രം ]

ഭൂമിക്കൊരു കണ്ണീര്‍ഗീതം.


സര്‍വ്വം സഹയാണീ ഭൂമി
അറിയുക എന്തിനുമുണ്ടൊരു പരിധി
അവള്‍ക്കുമുണ്ടൊരു നെല്ലിപലക. 
ജീവശവത്തെ പോല്‍ ഇത്രയും നാള്‍
എല്ലാ ഭാരവും പേറി ജീവിച്ചവള്‍
കേവലം ഒരു നോക്കുകണക്കെ.
അവള്‍ തന്‍ തങ്കമേനി മര്‍ത്യനാം നീ,
ബാലാല്‍ക്കാരത്തിന്‍ ആര്‍ത്തിയാല്‍ 
കൊത്തിവലിച്ചാസ്വദിച്ചില്ലേ?
പിളര്‍ന്നില്ലേ അവള്‍ തന്‍ മാറിടം?
കവര്‍ന്നില്ലേ അതില്‍ വസിക്കും സ്വപ്നങ്ങളെല്ലാം
കാമാപരവശനായി അരികില്‍ ചെന്ന്?
ആര്‍ത്തി ദ്രിഷ്ട്ടിയാലല്ലാതെ നീ ഒരു നാളെങ്കിലും 
നോക്കിയിട്ടുണ്ടോ...
അവളെ സ്നേഹത്തിന്‍ മൃദുലയോടെ?
പ്രേമത്തിന്‍  കരസ്പര്‍ശത്തിനായി വെമ്പും 
അവള്‍ തന്‍ സ്പന്ദനങ്ങളെ അറിയുവാന്‍ 
ശ്രമിച്ചിട്ടുണ്ടോ നീ ?
കാരുണ്യത്തിന്‍ തലോടലിന്‍ ദാഹിക്കുമവള്‍ക്ക് 
എന്തുകൊണ്ടെകിയില്ല ഒരിത്തിരി സ്നേഹ തീര്‍ത്ഥം?
നീ കാണുന്നില്ലേ നിന്‍ ലീലാവിലാസത്തിന്‍
പ്രത്യാകാതങ്ങള്‍ ..?
അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ടുള്ള 
നിന്‍ വ്യാമോഹങ്ങളുടെ കുതിപ്പിന്‍ 
നീ മറന്ന് പോയത് അവളിലെ പ്രതീക്ഷകളെ!
ഋതുചക്രങ്ങളോടൊപ്പം കളിച്ചു ചിരിച്ചു നടക്കു-  
മവളിലെ മൌന  വികാരത്തെ ചുഷണം ചെയിത്
കഴുത്തുഞ്ഞെരിച്ച് വധിച്ചത്  നീ അവള്‍ തന്‍ പ്രത്യാശകളെ.
കാണുന്നിലെ  അവള്‍ പൊഴിക്കും 
ഹൃദയഭേദകമാം രക്തത്തില്‍ 
കുതിരും കണ്ണുനീര്‍ മഴ ...ചുവന്ന മഴ,
മഴവില്ല് പോലും ലയിച്ചു 
അതിന്‍ സ്വര്‍ണവര്‍ണങ്ങള്‍ 
മഴയില്‍ ചാലിച്ച് ഭുമിയില്‍ വീഴ്ത്തിയത് 
നീ കാണുന്നിലെന്നോ ???
കേള്‍ക്കുന്നിലെ,വേദനയാല്‍ 
പുളയും ഞെരുക്കങ്ങള്‍ ,
പ്രതിധ്വനിക്കും മഹാഗര്ജനങ്ങള്‍,
ഭയപ്പെടുത്തും ഇടി മുഴക്കങ്ങള്‍.
കന്യകയാം അവളിന്ന് 
പിടയുന്നു പെറ്റുനോവാല്‍,
ആരാണിതിനുത്തരവാദി?
നീ ...നീ മാത്രം!!!
കാണുന്നില്ലേ,അവള്‍ തന്‍ 
വേച്ചു വേച്ചുള്ള നീക്കങ്ങള്‍,
അഗാത ഗര്‍ത്തങ്ങള്‍ നിര്‍മിച്ചു കൊണ്ട്!
ദുഖ ഭാരത്തിന്‍ പീഡയാല്‍   
അവളിന്ന് വലിക്കുന്നത്
 അന്ത്യ ശ്വാസമാണെന്നറിയുക,
നിനക്കൊരു അന്ത്യശാസനവും !
അന്ധകാരത്തിന്‍ കൊട്ടമതിലിനുള്ളില്‍
അഞ്ജതയുടെ മുഡുപടമണിഞ്ഞു
നീ സ്വയം മറന്ന് ജീവിക്കുമ്പോള്‍; 
വിവേകശാലി എന്ന് സ്വയം അഹങ്കരിക്കും നീ 
അറിഞ്ഞിട്ടും അറിയാത്ത
പോലിരിക്കുന്നതെന്തുകൊണ്ട് ?
മണ്ടന്മാര്‍തന്‍ വാസസ്ഥലത്ത് നീ 
കേവലമൊരു മരമണ്ടനായി 
ജീവിച്ചുമരിക്കുമ്പോള്‍
പ്രതികരണ ശേഷിയാല്‍ അനുഗ്രഹീതയായ 
ഞാന്‍ എങ്ങിനെ സ്വയം പിടിച്ചിരുത്തും.
കേട്ടില്ലേ നീചനാം,മനുഷ്യനെ നീ 
"പെണ്ണൊരുബെട്ടാല്‍ " എന്ന വാക്യം.
ഇതുമാത്രമാണിന്നു നീ തേടിയലഞ്ഞിടും 
പ്രതിഭാസങ്ങള്‍ക്കൊരു പൊരുള്‍.
സ്വയം തെളിയും ഗര്‍ത്തങ്ങളും 
സ്വയം മറയും കിണറുകളും 
പെരുമഴയിലും കരിയും മരങ്ങളും 
വസന്തത്തിലും പൊഴിയും ഇലകളും 
വര്‍ണശബളമായ മഴകളും...എല്ലാം 
അവള്‍ നല്‍കും സൂചനകള്‍    മാത്രം.
ചെവികൊണ്ടാല്‍ നിനക്ക് നല്ലത്. 
സ്വയം ജീവന്‍വെടിയാന്‍ വെമ്ബുമവള്‍ക്കൊപ്പം
ഇഷ്ട്ടമിലെങ്കിലും കൂടെ എരിഞ്ഞടങ്ങാന്‍ 
നീയും നിര്‍ബന്ധിതനാനെന്നറിയുക.
ഇല്ല നിനക്കൊരു അസ്ഥിത്വം 
അവളില്‍നിന്നു വേര്‍പ്പെട്ട്!!!
അവളാണ് നിന്‍ നിലനില്‍പ്പിനാധാരം
അവളാണ് നിന്‍ ആത്മാവ് 
അവളാണ് നിന്‍ ജീവശ്വാസം 
അവളിലെങ്കില്‍ നീയുമില്ലെന്ന സത്യം 
അറിഞ്ഞു പ്രവര്‍ത്തിക്കുക നീ.
*********************************************************
[ എഴുതിയത് -24 /8/2001.ആ വര്‍ഷത്തിലെ ചുവന്ന മഴ ,തുടരെ തുടരെയുള്ള ഭൂമി കുലുക്കങ്ങള്‍ , കിണര്‍ അപ്രത്യക്ഷമാവല്‍,പൊടുന്നനെയുള്ള ഗര്‍ത്തങ്ങളുടെ പ്രത്യക്ഷപെടല്‍ ...   അങ്ങിനെയെല്ലാം എന്നെ ഇത് കുത്തികുറിക്കാന്‍ പ്രേരിപ്പിച്ചു...  ]
[June 5th ,World Environment Day -Dedicated to our Planet-Earth] 

സ്നേഹക്കിളി കൂട്.


cool myspace layouts
കളിയായ്  കാര്യമായ്  
നീ പറഞ്ഞിരുന്നാ വാക്കുകള്‍ ,
എന്‍ മനസ്സിനടിത്തട്ടിന്‍
ചില്ലകളില്‍ എവിടെയോ 
കൂട് കൂട്ടിയിരുന്നു.
 ഇന്നില്ലതില്‍
ആ സ്നേഹക്കിളിയും 
കലപില കിളികുഞ്ഞുങ്ങളും.
ഇന്ന് കാണുന്നു അവക്കുള്ളില്‍  
ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് 
തൂവലുകളും ഒരു 
വിരിയാ ചീമുട്ടയും!!!