രക്തക്കുറിപ്പ്



ഇന്ന് :-
ജീവിതം നല്‍കാത്ത 
സ്നേഹം ,
നാളെ :-
മരണം എനിക്ക് 
നല്‍കും! 
അന്ന് :-
ഏവരും എന്നെ 
വാഴ്ത്തും .
പിന്നെ :-
ശത്രുക്കള്‍ പോലും 
മിത്രങ്ങള്‍.


അവര്‍ :-
ഇന്നെന്നെ മറന്നവര്‍
എന്നെ കുറിച്ച് ഓര്‍ക്കും.
ഇവര്‍ :-
തിരക്കുകള്‍ മറന്നു
എനിക്കായി പ്രാര്‍ഥിക്കും .
നിങ്ങള്‍ :-
വാതൊരാതെ എന്‍റെ ഗുണങ്ങള്‍
പാടി പാടിനടക്കും .
എനിക്ക്  :-
ഉത്തരം നല്‍കാതെ
അവഗണിച്ചവര്‍
 മനസ്സില്‍  തേങ്ങും.
ഞാന്‍ :-
ഇന്നെത്ര  ധന്യ !!!
മരണം എന്നെ ധന്യയാക്കി!!




        ***********************************************************************
ഇന്നലെ ഞാന്‍ കണ്ടു ജ്യോനവന്‍ ന്റെ "പൊട്ടക്കലം" ബ്ലോഗ്‌ http://pottakkalam.blogspot.com/ ...അകാലത്തില്‍ നമ്മളെ വിട്ടു പോയ സുഹൃത്തിന്റെ അവസാന പോസ്റ്റ്‌ ആയ MANHOLE എന്നാ കവിതയ്ക്ക് താഴെ അദ്ദേഹത്തിന് ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത സ്നേഹം,പ്രാര്‍ത്ഥന ,സൌഹൃദങ്ങള്‍ 418 കമന്റു രൂപത്തില്‍ ഞാന്‍ കാണുകയുണ്ടായി ...മരണം അദ്ധേഹത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു ...ജീവിക്കുമ്പോള്‍ ഇത് കിട്ടിയിരുന്നെങ്കില്‍ എത്ര സന്തോഷം ആയിരുന്നു അദ്ദേഹത്തിന് അല്ലെ ...അദ്ദേഹം അറിയുന്നില്ലല്ലോ ഈ സ്നേഹവും കണ്ണീരും ,പ്രശ്സയും ,പ്രാര്‍ഥനയും ...അങ്ങിനെ എഴുതിയതാ ഈ കവിത ...നവീന്റെ സ്വന്തം സ്വരം ഇപ്പോഴും നമ്മള്‍ക്കായി പാടികൊണ്ടിരിക്കുന്നു ...ആ ജീവസുറ്റ സ്വരം കേള്‍ക്കണമെങ്കില്‍ ഈ ലിങ്കില്‍ പോകുക ...http://pottakkalam.blogspot.com/2008/03/blog-post_21.html ..പ്രിയ ബ്ലോഗ്ഗര്‍ സുഹൃത്തിനു മുന്നില്‍ അശ്രുപുശ്പ്പങ്ങള്‍ ..വൈകി പോയി ഞാന്‍ അവിടെ എത്തി പെടാന്‍ ....
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ....