ഭൂമിക്കൊരു കണ്ണീര്‍ഗീതം.


സര്‍വ്വം സഹയാണീ ഭൂമി
അറിയുക എന്തിനുമുണ്ടൊരു പരിധി
അവള്‍ക്കുമുണ്ടൊരു നെല്ലിപലക. 
ജീവശവത്തെ പോല്‍ ഇത്രയും നാള്‍
എല്ലാ ഭാരവും പേറി ജീവിച്ചവള്‍
കേവലം ഒരു നോക്കുകണക്കെ.
അവള്‍ തന്‍ തങ്കമേനി മര്‍ത്യനാം നീ,
ബാലാല്‍ക്കാരത്തിന്‍ ആര്‍ത്തിയാല്‍ 
കൊത്തിവലിച്ചാസ്വദിച്ചില്ലേ?
പിളര്‍ന്നില്ലേ അവള്‍ തന്‍ മാറിടം?
കവര്‍ന്നില്ലേ അതില്‍ വസിക്കും സ്വപ്നങ്ങളെല്ലാം
കാമാപരവശനായി അരികില്‍ ചെന്ന്?
ആര്‍ത്തി ദ്രിഷ്ട്ടിയാലല്ലാതെ നീ ഒരു നാളെങ്കിലും 
നോക്കിയിട്ടുണ്ടോ...
അവളെ സ്നേഹത്തിന്‍ മൃദുലയോടെ?
പ്രേമത്തിന്‍  കരസ്പര്‍ശത്തിനായി വെമ്പും 
അവള്‍ തന്‍ സ്പന്ദനങ്ങളെ അറിയുവാന്‍ 
ശ്രമിച്ചിട്ടുണ്ടോ നീ ?
കാരുണ്യത്തിന്‍ തലോടലിന്‍ ദാഹിക്കുമവള്‍ക്ക് 
എന്തുകൊണ്ടെകിയില്ല ഒരിത്തിരി സ്നേഹ തീര്‍ത്ഥം?
നീ കാണുന്നില്ലേ നിന്‍ ലീലാവിലാസത്തിന്‍
പ്രത്യാകാതങ്ങള്‍ ..?
അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ടുള്ള 
നിന്‍ വ്യാമോഹങ്ങളുടെ കുതിപ്പിന്‍ 
നീ മറന്ന് പോയത് അവളിലെ പ്രതീക്ഷകളെ!
ഋതുചക്രങ്ങളോടൊപ്പം കളിച്ചു ചിരിച്ചു നടക്കു-  
മവളിലെ മൌന  വികാരത്തെ ചുഷണം ചെയിത്
കഴുത്തുഞ്ഞെരിച്ച് വധിച്ചത്  നീ അവള്‍ തന്‍ പ്രത്യാശകളെ.
കാണുന്നിലെ  അവള്‍ പൊഴിക്കും 
ഹൃദയഭേദകമാം രക്തത്തില്‍ 
കുതിരും കണ്ണുനീര്‍ മഴ ...ചുവന്ന മഴ,
മഴവില്ല് പോലും ലയിച്ചു 
അതിന്‍ സ്വര്‍ണവര്‍ണങ്ങള്‍ 
മഴയില്‍ ചാലിച്ച് ഭുമിയില്‍ വീഴ്ത്തിയത് 
നീ കാണുന്നിലെന്നോ ???
കേള്‍ക്കുന്നിലെ,വേദനയാല്‍ 
പുളയും ഞെരുക്കങ്ങള്‍ ,
പ്രതിധ്വനിക്കും മഹാഗര്ജനങ്ങള്‍,
ഭയപ്പെടുത്തും ഇടി മുഴക്കങ്ങള്‍.
കന്യകയാം അവളിന്ന് 
പിടയുന്നു പെറ്റുനോവാല്‍,
ആരാണിതിനുത്തരവാദി?
നീ ...നീ മാത്രം!!!
കാണുന്നില്ലേ,അവള്‍ തന്‍ 
വേച്ചു വേച്ചുള്ള നീക്കങ്ങള്‍,
അഗാത ഗര്‍ത്തങ്ങള്‍ നിര്‍മിച്ചു കൊണ്ട്!
ദുഖ ഭാരത്തിന്‍ പീഡയാല്‍   
അവളിന്ന് വലിക്കുന്നത്
 അന്ത്യ ശ്വാസമാണെന്നറിയുക,
നിനക്കൊരു അന്ത്യശാസനവും !
അന്ധകാരത്തിന്‍ കൊട്ടമതിലിനുള്ളില്‍
അഞ്ജതയുടെ മുഡുപടമണിഞ്ഞു
നീ സ്വയം മറന്ന് ജീവിക്കുമ്പോള്‍; 
വിവേകശാലി എന്ന് സ്വയം അഹങ്കരിക്കും നീ 
അറിഞ്ഞിട്ടും അറിയാത്ത
പോലിരിക്കുന്നതെന്തുകൊണ്ട് ?
മണ്ടന്മാര്‍തന്‍ വാസസ്ഥലത്ത് നീ 
കേവലമൊരു മരമണ്ടനായി 
ജീവിച്ചുമരിക്കുമ്പോള്‍
പ്രതികരണ ശേഷിയാല്‍ അനുഗ്രഹീതയായ 
ഞാന്‍ എങ്ങിനെ സ്വയം പിടിച്ചിരുത്തും.
കേട്ടില്ലേ നീചനാം,മനുഷ്യനെ നീ 
"പെണ്ണൊരുബെട്ടാല്‍ " എന്ന വാക്യം.
ഇതുമാത്രമാണിന്നു നീ തേടിയലഞ്ഞിടും 
പ്രതിഭാസങ്ങള്‍ക്കൊരു പൊരുള്‍.
സ്വയം തെളിയും ഗര്‍ത്തങ്ങളും 
സ്വയം മറയും കിണറുകളും 
പെരുമഴയിലും കരിയും മരങ്ങളും 
വസന്തത്തിലും പൊഴിയും ഇലകളും 
വര്‍ണശബളമായ മഴകളും...എല്ലാം 
അവള്‍ നല്‍കും സൂചനകള്‍    മാത്രം.
ചെവികൊണ്ടാല്‍ നിനക്ക് നല്ലത്. 
സ്വയം ജീവന്‍വെടിയാന്‍ വെമ്ബുമവള്‍ക്കൊപ്പം
ഇഷ്ട്ടമിലെങ്കിലും കൂടെ എരിഞ്ഞടങ്ങാന്‍ 
നീയും നിര്‍ബന്ധിതനാനെന്നറിയുക.
ഇല്ല നിനക്കൊരു അസ്ഥിത്വം 
അവളില്‍നിന്നു വേര്‍പ്പെട്ട്!!!
അവളാണ് നിന്‍ നിലനില്‍പ്പിനാധാരം
അവളാണ് നിന്‍ ആത്മാവ് 
അവളാണ് നിന്‍ ജീവശ്വാസം 
അവളിലെങ്കില്‍ നീയുമില്ലെന്ന സത്യം 
അറിഞ്ഞു പ്രവര്‍ത്തിക്കുക നീ.
*********************************************************
[ എഴുതിയത് -24 /8/2001.ആ വര്‍ഷത്തിലെ ചുവന്ന മഴ ,തുടരെ തുടരെയുള്ള ഭൂമി കുലുക്കങ്ങള്‍ , കിണര്‍ അപ്രത്യക്ഷമാവല്‍,പൊടുന്നനെയുള്ള ഗര്‍ത്തങ്ങളുടെ പ്രത്യക്ഷപെടല്‍ ...   അങ്ങിനെയെല്ലാം എന്നെ ഇത് കുത്തികുറിക്കാന്‍ പ്രേരിപ്പിച്ചു...  ]
[June 5th ,World Environment Day -Dedicated to our Planet-Earth]