നന്ദി


നന്ദി ഏകിടാന്‍
നിന്‍ മുന്നില്‍ നില്‍ക്കുന്നു 
ഉയര്‍ന്ന കൈകളാല്‍ 
ഉതിരും കണ്ണിരിനാല്‍.
എല്ലാ ആശകളും 
എല്ലാ നിരാശകളും 
എല്ലാ മുറിവുകളും 
എല്ലാ ഉണക്കങ്ങളും 
നിന്നില്‍ നിന്നുല്ഭവിക്കുന്നു.
അതിന്‍ പിന്നില്‍ 
ഞാന്‍ കാണുന്നു 
നിന്നിലെ കാരുണ്യത്തെ 
നിന്‍ സ്നേഹത്തെ 
ഞാന്‍ അനുഭവിച്ചറിയുന്നു .
നിന്‍ വാത്സല്യത്തെ 
ഞാന്‍ കാണുന്നു. 
നിന്‍ ശക്തിയെ 
ഞാന്‍ അറിയുന്നു.
എല്ലാ പരീക്ഷണങ്ങളും
നിന്‍ ആഗ്രഹപ്രകാരം
വിധിയുടെ നാമത്താല്‍ 
വന്നു ഭവിക്കുന്നു
ഈ ഭൂമിയില്‍.
അവ തന്‍ മറയില്‍ 
നിഴലിക്കുന്നു നിന്‍ നന്മകള്‍. 
നന്ദിയെകിടാന്‍
നിന്നില്‍ മുന്നില്‍ നില്‍പ്പു
ഉയര്‍ന്ന കുപ്പുകൈയാല്‍ ഞാന്‍ 
നമ്ര ശിരസ്സോടെ നാഥാ.