ലക്‌ഷ്യം

Photobucketകണ്ണില്‍ കണ്ണുനീരും
ചുണ്ടുകളിലും മൌനവും
ഇതാണോ ജീവിതം?
ഒരിളം കാറ്റ് പോലെ
ഓളങ്ങളില്ലാത്ത അരുവിപോല്‍
ഒരു ജീവിതം
അതാണെന്‍ ലക്‌ഷ്യം.
[2001]

മനസ്സ്

Photobucketഎന്‍ മുന്നില്‍
എന്നും ജ്വലിക്കും സൂര്യന്‍,
എന്‍ ഉള്ളില്‍
എന്നും കത്തി എരിയുന്നത്
എന്‍ മനസ്സ്.

സൂര്യന്‍

Photobucketയാഥാര്‍ത്യങ്ങള്‍ തന്‍ ലോകത്തേക്ക്
അടുക്കുമ്പോള്‍
കത്തിജ്വലിക്കും സൂര്യനടുക്കലേക്ക്
അടുക്കും
വേദനകളാല്‍
പൊള്ളി ഉരുകുകയാണല്ലോ
ഞാന്‍ !!!
[2001]

കരിയിലക്കൂട്ടംഎന്‍ കരളിനെ 
പാഴ്ക്കിനാക്കള്‍ കൊണ്ട് 
പ്രേതഭൂവാക്കിയത് 
നിന്‍ വാക്കുകള്‍ തന്‍ 
കരിയിലക്കൂട്ടമായിരുന്നു.
[2001]   

വിഷാദംവിഷാദം നിറയുന്നു 
അവള്‍ തന്‍ മനതാരില്‍ 
എവിടുന്നോ വരുന്നു 
കടുത്ത വേദന 
ഉറവിടം തേടിയലഞ്ഞിട്ടും
നിരാശമാത്രം ഫലം.
[2000]