ഏടുകള്‍ ...


ജീവിതത്തിന്‍ ഏടുകള്‍ 
മറിയുകയാണ് ...
വെറും വെള്ളയായ 
ഏടുകള്‍ ..
പൊള്ളയായ ജീവിതത്തിന്
പോലും നിറം ചാലിക്കാന്‍
കഴിയാത്ത 
നിറങ്ങളിലാത്ത
ഏടുകള്‍ ...
മഷിക്കറയുടെ 
പാടുകള്‍ക്കായി
ദാഹിക്കുന്ന വെറും 
വെള്ളയായ ഏടുകള്‍ ... 

കാഞ്ഞിരം


നിന്റെ സൌഹൃദം 
എനിക്ക് അമൃതായിരുന്നു ;
പിന്നീടത്‌ എന്നോ 
നെല്ലിക്കയാണെന്ന് നീ ,
ആദ്യം  കയ്ക്കും
പിന്നെ മധുരിക്കും 
നെല്ലിക്കയെന്ന് ...
പക്ഷെ സത്യം പറഞ്ഞിടട്ടെ 
പ്രിയ സുഹൃത്തേ 
ഇന്നത്‌ വെറും 
കാഞ്ഞിരിക്കാ പോലെ,
തേനൊഴിച്ചു വളര്‍ത്തിയാലും
കയ്ക്കും കാഞ്ഞിരം!!!

മാറുകയാണ് ...

ജീവിതത്തിന്റെ താളുകള്‍ 
മറിയുകയാണ് ...
എന്റെ ജീവിത രേഖ 
മായുകയാണ് ...

ഓര്‍മ്മകളെ  ഞാന്‍  
മറക്കുകയാണ് ...
എന്നിലെ ഞാനോ ?
മാറുകയാണ് !!!

എന്നിലെ നിന്നെയോ ?
 മനസ്സറിയാതെ വെറുക്കുകയാണ്,
എന്നിട്ടും  ഞാന്‍ നിന്നെ 
മടുപ്പിലാതെ സ്നേഹിക്കുകയാണ്!


വിങ്ങലുകള്‍ ...സ്വന്തമെന്ന് കരുതി 
താലോലിച്ചവയെല്ലാം
ഇന്നെന്‍ മനസ്സിന്‍ 
വിങ്ങലുകളായി മാറി,
കേവലം വിഹ്വലതകളായി 
നീര്‍കെട്ടി നില്ക്കുന്നു !