കാഞ്ഞിരം


നിന്റെ സൌഹൃദം 
എനിക്ക് അമൃതായിരുന്നു ;
പിന്നീടത്‌ എന്നോ 
നെല്ലിക്കയാണെന്ന് നീ ,
ആദ്യം  കയ്ക്കും
പിന്നെ മധുരിക്കും 
നെല്ലിക്കയെന്ന് ...
പക്ഷെ സത്യം പറഞ്ഞിടട്ടെ 
പ്രിയ സുഹൃത്തേ 
ഇന്നത്‌ വെറും 
കാഞ്ഞിരിക്കാ പോലെ,
തേനൊഴിച്ചു വളര്‍ത്തിയാലും
കയ്ക്കും കാഞ്ഞിരം!!!