
ഓണപ്പൂ വിരിയും നേരത്ത് ,
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഒരുങ്ങിടും മനസ്സുകളെ ;
ഓര്‍മ്മകളുടെ കലവറയില്‍ നിന്നും
ഓടിയടുക്കും പാട്ടിന് ശീലുകള്‍
ഓമനിക്കുമീ കൂട്ടുകാരീ ,
ഒളിമങ്ങാ നേരത്തേകിടട്ടെ
ഓണാശംസകള്‍ ഏവര്‍ക്കും!
ഇതെന്റെ മലര്‍വാടി!ഈ മലര്‍വാടിയുടെ ഹൃദയത്തുടിപ്പുകള്‍ ആണ് ഇതിലെ പൂക്കള്‍.ആ ഹൃദയ തുടിപ്പുകള്‍ക്ക് ഒരു താളമുണ്ട്,ജീവന്റെ താളം,അത് ഓരോ ആത്മാവിന്റെയും നിലനില്‍പ്പിന്റെ താളമാണ്,അതൊന്നു തെറ്റിയാല്‍ എല്ലാ താളവും നിലക്കും ,അതുപോലെയാണ് കവിതകള്‍.അവ കവിയുടെ ഹൃദയത്തിന്റെ താളം.അവരുടെ ജീവന്റെ താളം,അതുകേള്‍ക്കുമ്പോള്‍ അതിന്റെ രാഗത്തെ കുറിച്ച് നിങ്ങള്‍ തര്‍ക്കിക്കരുത് ,അതവരുടെ ജീവന്റെ നിലനിപ്പിന് അടിസ്ഥാനം എന്ന് മാത്രം അറിയുക -സ്നേഹിക്കുക-ഞാന്‍ കോറിയിടട്ടെ എന്റെ ഹൃദയത്തുടിപ്പുകള്‍,ഈ മലര്‍വാടിയില്‍ !