ചെകുത്താന്‍


ചെകുത്താനാകും നീ
എന്തിനു പൊഴിക്കുന്നു കണ്ണീര്‍;
ഈ കണ്‍ കോണിലെ തുള്ളികള്‍
ഇറ്റുവീഴ്ത്താന്‍ നിനക്കവകാശമില്ല!
ചെകുത്താന്‍ തന്‍ സ്വരുപം
സ്വയമേറ്റു വാങ്ങി നീ ...
മറ്റുള്ളവര്‍ തന്‍ വികാരങ്ങളാല്‍
അമ്മാനമാടി നീ ...
നഷ്ട്ടപ്പെട്ടന്ന ബോധ്യമുറച്ചപ്പോള്‍
മോങ്ങുന്നു കേവലം ഒരു പട്ടിയെ പോല്‍!!!
അരുത് കരയരുത് !
നിന്‍ മുതലകണ്ണീര്‍ വീഴ്തരുത്
ഈ പാവനമായ അങ്കണത്തില്‍.
ഇനി മറ്റൊരിരവരും നിനക്കായി
പതുങ്ങി ഒരുങ്ങി ഇരിക്ക് നീ;
ഇവന്‍ ഒരു വേള നഷ്ട്ടപെട്ടതിന്‍
വേദന കാണും ദുഷ്ട്ട ജന്മമേ നിനക്ക്!
ആവലാതി പെടാതെ ,
വാവിട്ടു കരയാതെ
ഇനിയും വരും നിഷ്കളങ്കരായ
മാനുകള്‍ നിന്‍ മണമേറ്റ് ,
സ്വന്തം ഇണയെന്നു ധരിച്ച്;
ഈ ഇരതന്‍ നഷ്ട്ടം നീ
നികത്തുമന്ന്....
അറിയാമെനിക്ക്
പിന്നെ എന്തിനീ അഭിനയം
വെറുതെ കുറെ ഭാവ പ്രകടനങ്ങള്‍....
ഇരുട്ടിന്റെ മറവിലെ
കറുപ്പിന്റെ ശക്തിയെ
നീ ഇരുട്ടില്‍ തന്നെ മറയും.
ഇരുട്ട് ഭേദിച്ചു വെളിച്ചത്
വരുകില്ല നീ ...
 നീ പാടും പാട്ട്
പോലും നിന്റെ
ആത്മാവിന്‍റെ  ദാഹം:
"വെളിച്ചം ദുഖമാണ്
തമസല്ലോ സുഖ പ്രദം"!!!