യാത്ര മംഗളങ്ങള്‍


സൌഹൃതങ്ങളുടെ 
മാറാപ്പും പേറി 
വര്‍ഷങ്ങളായി ഞാനും 
എന്റെ അലച്ചിലും !
മാറാല പൊതിഞ്ഞ 
നിന്റെ ഓര്‍മകളെ 
അയവിറക്കാന്‍ മാത്രം 
ജീവിതം കൈപ്പേറിയില്ല 
സുഹൃത്തേ ...
നിന്റെ ഓര്‍മകളുടെ 
ഭാണ്ഡം നിന്നിലേക്ക്‌ 
തന്നെ എറിയുന്ന-
എന്റെ ഭിക്ഷ ...
അതുമായി നീ തുടങ്ങുക 
ഞാന്‍ നിര്‍ത്തിവെക്കും 
യാത്രയും കണ്ണുനീരും... 
സ്നേഹത്തിന്‍ വിശപ്പും 
അവഗണനതന്‍   ദാഹവും 
നീ ശമിപ്പിക്കുക!
നിന്റെ വഴിതെറ്റലിലൂടെ
എന്റെ ശരികളെ തിരിച്ചറിയും 
നാള്‍ വരേയ്ക്കും 
നിനക്കെന്റെ യാത്ര 
മംഗളങ്ങള്‍ പ്രിയ സുഹൃത്തേ  ....