നീ


സൂര്യകാന്തിക്കു പകരം 
നിശാഗന്ധിയെ പ്രണയിച്ചവള്‍ നീ ,
സ്നേഹത്തിനു പകരം 
വാശിയേ പരിണയിച്ചതും നീ. 
സ്നേഹം നല്‍കുമ്പോള്‍ 
തട്ടിയകറ്റുന്നതും നീ ,
വെളിച്ചമായി നിന്നരികിലെത്തുമ്പോളും  
ഇരുട്ടിലേക്കോളിഞ്ഞുകളയുന്നതും നീ ,
നിന്‍റെ ആത്മമിത്രമാകാനെന്നും കൊതിക്കുമ്പോഴും 
ഏകാന്തതയെ ആത്മമിത്രമാക്കുന്നവളും നീ ,
നിന്നെ എത്ര സ്നേഹിക്കുന്നു ഞാനെന്ന സത്യം 
അറിയിച്ചനാള്‍  എന്നെ കൊത്തിയാട്ടിയതും നീ 
ഭാഷതന്‍ വഴക്കത്തിലുടെ എന്നുമെപ്പോഴും 
എന്നെ മൌനിയാക്കുന്നതും നീ 
വാക്കില്‍ മൂര്‍ച്ച കൂട്ടി,എന്റെ നെഞ്ചില്‍ 
കത്തിയിറക്കി രസിക്കുന്നതും നീ ,
ഒരിക്കലെങ്കിലും എന്നെ ;എന്‍റെ സൌഹൃതത്തെ
എന്‍റെ സ്നേഹത്തെ  അറിയുമോ നീ ?
വെറും വെറുതെയെങ്കിലും ഞാന്‍ കണ്ട -
റിഞ്ഞ പഴയ സുഹൃത്താകുമോ നീ ???