പ്രണയിക്കയായിഎന്നില്‍ നിന്ന് 
എന്നിലേക്കുള്ള ദൂരവും 
നിന്നില്‍ നിന്ന് 
നിന്നിലേക്കുള്ള ദൂരവും 
നമ്മള്‍ തമ്മിലുള്ള 
ദൂരത്തെക്കാള്‍ 
എത്രയോ വിദൂരമാണ്.
അവതാണ്ടി തമ്മില്‍ 
ഒരു ബിന്ദുവിലെത്തി 
നിന്നാല്‍ 
നമ്മള്‍ ജീവിക്കയായി 
ആത്മാവറിഞ്ഞ്
ജീവിക്കയായി .
പ്രാണനലിഞ്ഞു
പ്രണയിക്കയായി!!!