ആ പവിഴ മാല

Photobucket


മനസ്സിന്‍ നൂലില്‍
സ്വപ്നങ്ങളാം മുത്തുകള്‍
കോര്‍ത്തൊരുക്കിയത്
നിന്‍ തേന്‍ മൊഴികള്‍.
കഠാരയാം വിധി
ആ പവിഴ മാല
പൊട്ടിച്ചെറിഞ്ഞതും
ഒരു ചെറു പുഷ്പ്പം ഇറുക്കുന്ന
ലാഘവത്തോടെയും !!!

പ്രതീക്ഷതന്‍ ചൈതന്യം



അന്ധകാരത്തിന്‍ ചെളികുണ്ടില്‍ നിന്നും
വിജ്ഞാനമാകുന്ന സാഗരത്തില്‍
മുങ്ങി കുളിച്ചു ശുദ്ധിയായി
ചൈതന്യതിന്‍ രൂപമായ
നിന്നെ നമസ്കരിച്ചു
ഞാന്‍ പുറം ലോകത്തിന്‍ മുന്നിലെത്തി.
പൂര്‍ണ്ണ ചന്ദ്രികയെ പോലെ
മന്ദഹസിക്കുന്ന വദനത്തോടെ
പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ
തെളിഞ്ഞ മനസ്സോടെ.
തമസ്സകന്നതും ചൈതന്യം
എന്നില്‍ ആവിര്‍ഭവിച്ചതും
എല്ലാം നിന്‍ കാരുണ്യത്താല്‍ മാത്രമാകുന്നു.
ഈ ഉയര്‍ത്തിയ കൈകളും
യെന്‍ മിഴികളും
നിനക്ക് വേണ്ടി മാത്രമാണ് നാഥാ
നിന്റെ അനുഗ്രഹത്തിന് നന്ദിയേകിടുവാന്‍ മാത്രം.
[16.03.2001]

ബൂമറാങ്ങ്




മഞ്ഞിനെ പോല്‍  വന്നവള്‍.


അവളില്‍ നിന്നും 
മഞ്ഞു വീഴ്ച്ച 
പ്രതീക്ഷിച്ചു പലരും. 
കിട്ടയതോ കല്ലേറിന്‍ 
കല്ലു വീഴ്ച്ചയും. 
സമയം  തന്നെ സാക്ഷി, 
അവള്‍ തന്‍ മൊഴികളില്‍, 
ഞാന്‍ കണ്ടു   ഒളിഞ്ഞിരിക്കും 
ചിരവ തന്‍  മൂര്‍ച്ചയും
രക്തരക്ഷസ്സിന്‍ പല്ലുകളും .
ഒരുനാള്‍ അവളറിയും 
താന്‍  തൊടുത്തുവിട്ട 
വാക്കുകള്‍  വെറും 
ബൂമറാങ്കുകള്‍ മാത്രമെന്ന് !!!!!

വാല്‍കഷണം :- വാക്കുകള്‍ ബൂമറാങ്കുകള്‍ എന്ന് കാലം തെളിയിക്കുന്ന സത്യമാണ് .

സമൂഹ കണ്ണ്

eyes


തെറ്റിദ്ധരിക്കുന്ന സമൂഹം
സമൂഹം എത്ര പൈശാചികം.
ഒന്ന് ചിരിച്ചാല്‍ പ്രേമം
ഒന്ന് നോക്കിയാല്‍ പ്രേമം
ഒന്ന് സംസാരിച്ചാല്‍ പ്രണയം
ഹാവൂ!ഇതെന്തൊരു സമൂഹം ?
നല്ലത് ധരിക്കാത്ത സമൂഹം
ചിരിച്ചിലെങ്കില്‍ വഴി മാറല്‍
നോക്കിയിലെങ്കില്‍ അവഗണന
സംസാരിച്ചിലെങ്കില്‍ ദേഷ്യം .
ഇതെന്തൊരു സമൂഹം ?
ഇതെന്തൊരു സമൂഹ ജീവികള്‍ ?
സഹോദരെ,എന്തിനി ചിന്തകള്‍?
ചിന്തകള്‍ ദു ര്‍ ഗ്ഗ തിയില്‍.
അച്ഛനെന്നും മകളെന്നും
സഹോദരനെന്നും സഹോദരിയെന്നും
ഗുരുവെന്നും ശിഷ്യയെന്നും
സഹപാടിയെന്നും കുട്ടുകാരിയെന്നും
വകതിരിവില്ലാത്ത സമൂഹം
വെളിവില്ലാത്ത സമൂഹം.
വേദനകള്‍ തരുന്ന സമൂഹം
കണ്ണുനീര്‍ തരുന്ന സമൂഹം .
ഹേ!സമൂഹ ജീവികളെ
അറിയുക സ്നേഹമെന്ത്.

എല്ലാം പ്രേമമല്ല
പ്രേമമെന്ന പ്രേതമല്ല
ഇതെല്ലാം പാവനമായ സ്നേഹം
പരിശുദ്ധമായ സ്നേഹം.
നിഷ്കളങ്കമായ സ്നേഹം
ആത്മാര്‍ഥമായ സ്നേഹം
നിസ്വാര്‍ഥമായ സ്നേഹം
അതിനെ തിരിച്ചറിയു.
തെറ്റിദ്ധരിക്കുന്ന സമൂഹമേ
ശരിയായി ധരിക്കാന്‍ ശ്രമിക്കൂ
കണ്ണുകള്‍ അടക്കാതെ
കണ്ണുകള്‍ തുറക്കൂ
ജീവിതത്തെ കാണു
സ്നേഹത്തെ അറിയൂ
പ്രേമം എന്ന് മുദ്രകുത്താതെ
സ്നഹേം എന്ന് മുദ്രക്കുത്തു.
തെറ്റിദ്ധരിക്കുന്ന സമൂഹം
സമൂഹം എത്ര പൈശാചികം.

[എഴുതിയത് 2001 ഇല്‍ ]

              [When I saw society's evil eyes through my own dears and nears]

സുപ്രഭാതം

Photobucket


പ്രഭാതം ഒരു
സൂര്യോദയം മാത്രമല്ല ,
ദൈവത്തിന്‍ വരധാനമാം
ഒരു അത്ഭുതം .
പ്രഭാതം
തമ്മസ്സിനെ ഓടിക്കുന്നവന്‍ ,
പ്രകാശത്തെ പരത്തുന്നവന്‍.
എന്നും ആ പ്രകാശത്താല്‍
ഏവരുടെയും
ജീവിതം പ്രകാശ
പൂരിതം ആയിടട്ടെ.

വാക്കുകള്‍



വാതുറന്നു പുറം ലോകത്തിലെ 
വായുവില്ലേക്ക് തുപ്പുന്ന 
വെറും ശ്വാസ 
വായു മാത്രമാണ് 
വാക്കുകള്‍.അവ 
വായുവില്‍ നിന്നു 
വീണ്ടും പെറുക്കി കൂട്ടി പുറത്തു 
വിട്ട രീതിയില്‍ തിരിച്ചെടുക്കുക 
വിഫലശ്രമം മാത്രമാകുന്നു.

ചിലപ്പോള്‍ 
വാക്കുകള്‍ ആകുന്നു 
വാളുകള്‍ .
ചിരിക്കുന്ന വാക്കുകള്‍ 
ചിലപ്പോള്‍ 
ചിരവയെക്കാള്‍ മുര്ച്ചയുള്ളതും 
വാളിനേക്കാള്‍ ഭയാനകവും.