പ്രതീക്ഷതന്‍ ചൈതന്യംഅന്ധകാരത്തിന്‍ ചെളികുണ്ടില്‍ നിന്നും
വിജ്ഞാനമാകുന്ന സാഗരത്തില്‍
മുങ്ങി കുളിച്ചു ശുദ്ധിയായി
ചൈതന്യതിന്‍ രൂപമായ
നിന്നെ നമസ്കരിച്ചു
ഞാന്‍ പുറം ലോകത്തിന്‍ മുന്നിലെത്തി.
പൂര്‍ണ്ണ ചന്ദ്രികയെ പോലെ
മന്ദഹസിക്കുന്ന വദനത്തോടെ
പ്രതീക്ഷ നിറഞ്ഞ കണ്ണുകളോടെ
തെളിഞ്ഞ മനസ്സോടെ.
തമസ്സകന്നതും ചൈതന്യം
എന്നില്‍ ആവിര്‍ഭവിച്ചതും
എല്ലാം നിന്‍ കാരുണ്യത്താല്‍ മാത്രമാകുന്നു.
ഈ ഉയര്‍ത്തിയ കൈകളും
യെന്‍ മിഴികളും
നിനക്ക് വേണ്ടി മാത്രമാണ് നാഥാ
നിന്റെ അനുഗ്രഹത്തിന് നന്ദിയേകിടുവാന്‍ മാത്രം.
[16.03.2001]