ഉഗ്രതാപം

നീ  അറിയുന്നില്ല
നിന്‍റെ  വാക്കുകള്‍ 

നിന്‍റെ  നാശം ,


നീ അറിയാതെ പോവുന്നു 
നിന്‍റെ രചന 
നിന്നെ ഭ്രാന്തിയാക്കും. 

എന്‍റെ   നാക്ക് നിന്നെ 
പ്രാകാതിരിക്കാന്‍ ഏറെ 
ഇന്ന് പ്രയാസപ്പെടുന്നു.
നിന്നെക്കാള്‍  പ്രായമേറിയ 
എന്‍റെ   മനസ്സ് 

നിന്നെ ശപിക്കാതിരിക്കാന്‍
ഞാന്‍   സര്‍വശക്തനില്‍
അഭയം തേടുന്നു.

എന്നിരുന്നാലും നീ 
അറിയുക 

കുഞ്ഞേ 
എന്‍റെ ക്ഷമ ഇന്ന് 
നിന്‍റെ തണല്‍ .
തണലേകും മരത്തിന്‍
ഇലകള്‍ കൊഴിഞ്ഞുയുന്നത്‌ 
നിന്‍റെ കളിത്തിമര്‍പ്പില്‍
നീ അറിയാതെ പോകുന്നു .

ഉഗ്രസൂര്യ താപമേറ്റു
ഹിമമെന്നും ഉരുകിയി
ട്ടെയൊള്ളൂ!!!

കുഞ്ഞേ,
നിന്നെ ഭ്രാന്തിയാക്കും 
നിന്‍റെ നാശം നീ തന്നെ 
ഇരക്കരുത് എന്‍റെ മുന്നില്‍!!! 
ചിത്രം :-കടപ്പാട് ഗൂഗിള്‍