മുഖം മൂടികള്‍ മുഖങ്ങള്‍ജീവിതയാത്രാ മദ്ധ്യേ 
കണ്ടു മുട്ടുന്നു പല മുഖങ്ങള്‍.
മുഖങ്ങളില്‍ ഏതു സ്വന്തം 
ഏതു അപരന്റെതു?
അറിയില്ല എനിക്ക് !
കപട മുഖങ്ങള്‍ ഒരു പാടു,പക്ഷെ 
വേര്‍തിരിക്കാന്‍ വയ്യല്ലോ നാഥാ   !!!
മുഖം മൂടിയണിഞ്ഞ മുഖങ്ങള്‍ 
ചിരിക്കുകയാണെങ്കിലും കരയുന്ന മുഖങ്ങള്‍ 
ചുടുകണ്ണുനീര്‍ വാര്‍ക്കുന്ന മുഖങ്ങള്‍ 
മുതലകണ്ണുനീര്‍ വീഴ്ത്തുന്ന മുഖങ്ങള്‍ 
ആത്മാര്‍ഥതയുടെ കപടമുഖംമൂടി
ധരിക്കാത്ത മുഖമിതിലേത്?
അറിയില്ല എനിക്ക് 
സ്വന്തമേത്,അന്യന്റേതു?