നീ മാറുകഅര്‍ത്ഥമില്ലാ ലോകത്ത്,
അര്‍ഥം തേടിയലഞ്ഞവള്‍ ഞാന്‍.
അതില്‍ നീ മാറുക ഒരു
അര്‍ത്ഥശൂന്യതയായി !!!
മരുഭൂമിയില്‍ ...
മരുപച്ച തേടി തോറ്റവള്‍ ഞാന്‍.
മരീചികയാം നീ, ഒരു
മണല്‍ത്തരിയായി മാറുക!!! .
നിഴലുകള്‍തന്‍ ലോകത്ത്
നിഴലായി നീ ജീവിക്ക!!!
നിഴലും എത്രനേരം?
നിശാ സന്ധ്യമയങ്ങും വരെ !!!