ഞാന്‍ അറിയുന്ന നീ

Photobucket


നീയറിയുന്ന എന്‍ സ്നേഹം 
ഒരു കൈകുമ്ബിളിലെ ജലം.
പക്ഷെ എന്നില്‍ ആര്തലത്തല്ലും 
സാഗരത്തെ നീയറിയുന്നിലല്ലോ?

നീയറിയുന്ന എന്‍ പ്രണയം 
ഇരുട്ടില്‍ മിന്നും മിന്നാമിന്നി കൂട്ടം.
പക്ഷെ എന്നിലെ പ്രണയാമ്ബരത്തില്‍
താരകങ്ങളെ നീ കാണുന്നില്ലല്ലോ ?

നീയറിയുന്ന എന്‍ സ്നേഹം 
കേവലം കടലാസ്സുപുഷ്പങ്ങള്‍ പോല്‍,
പക്ഷെ എന്നിലെ മലര്‍വാടിയില്‍ നിനക്കായി
 മധുതൂകും പരിമളം പരത്തും എത്ര പുഷ്പങ്ങള്‍.

നീയറിയുന്നതൊന്നും ഞാനല്ലല്ലോ 
എന്റെ പ്രണയമേ ...
ഞാന്‍ അറിയുന്ന നീ 
യെന്നെയറിയാതെ പോവുന്നതന്തേ  ???