ബൂമറാങ്ങ്
മഞ്ഞിനെ പോല്‍  വന്നവള്‍.


അവളില്‍ നിന്നും 
മഞ്ഞു വീഴ്ച്ച 
പ്രതീക്ഷിച്ചു പലരും. 
കിട്ടയതോ കല്ലേറിന്‍ 
കല്ലു വീഴ്ച്ചയും. 
സമയം  തന്നെ സാക്ഷി, 
അവള്‍ തന്‍ മൊഴികളില്‍, 
ഞാന്‍ കണ്ടു   ഒളിഞ്ഞിരിക്കും 
ചിരവ തന്‍  മൂര്‍ച്ചയും
രക്തരക്ഷസ്സിന്‍ പല്ലുകളും .
ഒരുനാള്‍ അവളറിയും 
താന്‍  തൊടുത്തുവിട്ട 
വാക്കുകള്‍  വെറും 
ബൂമറാങ്കുകള്‍ മാത്രമെന്ന് !!!!!

വാല്‍കഷണം :- വാക്കുകള്‍ ബൂമറാങ്കുകള്‍ എന്ന് കാലം തെളിയിക്കുന്ന സത്യമാണ് .