പൊഴിഞ്ഞ നീര്‍മാതളം

[ഈ നീര്‍മാതളം പോഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു .
പാവന സ്നേഹത്തിന് മുന്നില്‍ പ്രാര്‍ഥനകള്‍ മാത്രം ...
ഒപ്പം ഈ കൊച്ചു വരികളും ....]

Photobucket ഒരു കമലാദളം പോലെ 


എപ്പോഴോ നീ വിരിഞ്ഞു 

എന്‍ മനസ്സിന്‍ അകതാരില്‍.
എഴുത്തിന്‍  ദാസിയായി
സ്നേഹത്തിന്‍ പര്യായമായി 
കവിതയുടെ തോഴിയായി.
ചൈതന്യത്തിന്‍  സുരവും താളവും 
നിന്നില്‍ വിരിഞ്ഞപ്പോള്‍ 
നീ കമലാ സുരയ്യയായി.  
 ഇമയാട്ടും പുഞ്ചിരിയാല്‍  
നീ നിലകൊണ്ടു എന്‍ ആത്മാവില്‍ 
നിന്‍റെ സ്നേഹ ഗീതങ്ങള്‍  
മാറ്റൊലി കൊണ്ടതൊ  എന്‍ 
ഹൃദയതന്ത്രികളില്‍.
ഒരു മൂളി പാട്ടായി ഞാനും 
അവ ഏറ്റു  പാടി ഇന്നും.
നിന്നോര്‍മ ഒരു വിങ്ങലായി 
അല തല്ലുമെന്നും എന്നില്‍
എങ്കിലും ഇവിടെ ഞാന്‍ 
നിനക്കേകട്ടെ  
 നീര്‍മാതള  പൂക്കളാല്‍ 
അശ്രുപുശ്പ്പങ്ങള്‍  !!!! 
----------------------------------------------------നനവാര്‍ന്ന മിഴികളോടെ  ഓര്‍മക്കായി  
ഈ ഗാനം ഇവിടെ സമര്‍പ്പികട്ടെ സ്നേഹപൂര്‍വ്വം