സ്വാതന്ത്ര്യം

Photobucket


തമാശ,ഹാസ്യം 
ഇവ  മറ്റുള്ളവരെ 
ചിരിപ്പിക്കാനുള്ളതാണ്,
ചിന്തിപ്പിക്കാനുള്ളതാണ്.
വിമര്‍ശനം നന്മ നിറഞ്ഞതും ,
ലാളിത്യം തുളുംബുന്നതും 
ആയാല്‍ വിമര്‍ശിക്കപ്പെടുന്നവന്‍ 
വളരും ,അവന്‍  തളരില്ല.
അപ്പോള്‍ മാത്രമേ ഹാസ്യത്തിനും 
വിമര്‍ശനത്തിനും 
അര്‍ത്ഥമുണ്ടാകുന്നൊള്ളൂ,
വിജയമൊള്ളൂ ,
രസം വര്‍ദ്ധിക്കുന്നൊള്ളൂ ...
അവ രണ്ടും മറ്റുള്ളവരെ 
വ്രണപ്പെടുത്താനുള്ള അസ്ത്രമല്ല 
എന്ന തിരിച്ചറിവ് നേടുക!!!
ഒപ്പം അറിയുക എത്ര അടുത്താലും 
മറ്റുള്ളവരുടെ മൂക്കിന്‍ 
തുമ്പ് വരെ മാത്രമേ 
അവര്‍ക്ക്  വിരല്‍ 
ചൂണ്ടാന്‍ കഴിയു ,
അവിടെ നമ്മുടെ   
സ്വാതന്ത്ര്യം മരിക്കുന്നു !!! 
                                                                                                                                [ഒരു ചിന്ത ,2001]