അമ്മ



അമ്മ തന്‍ മനം,ആര് കാണുന്നു .
അമ്മ തന്‍ മൌനം,അവര്‍ണനീയം !
അമ്മ തന്‍ കാഴ്ച ,എത്ര ഗാംഭിര്യം.
അമ്മ തന്‍ കരം,എത്ര കോമളം .
അമ്മതന്‍ ശാസന ,എത്ര ശീതളം
അമ്മതന്‍ ശുശ്രുഷ ,എത്ര സുഖകരം.
അമ്മ തന്‍ ചിത്തം,എത്ര സുന്ദരം ,
അമ്മ തന്‍ ചിന്ത,എത്ര ഉചിതം.
അമ്മതന്‍ വാക്ക് എത്ര ബലിഷ്ട്ടം.
അമ്മ തന്‍ വാത്സല്യം എത്ര കൌതുകം.
അമ്മ തന്‍ സ്വരൂപമ്,
ഭുമിയില്‍ സഹന സ്നേഹത്തിനു പ്രതീകം.
അമ്മതന്‍ ഭാവശുദ്ധി
അനുകരണീയംമത്രെ.
അമ്മക്ക് ഏത് ഉപമയാനുചിതം
ഈ പാരിടത്തില്‍ ?
അമ്മ താന്‍ അമ്മ.
അമ്മക്കൊരു നിര്‍വചനം നല്‍കുക
എത്ര കാഠിന്യമെന്നറിയുക.
സ്നേഹത്തിന്‍ തായിവേരാണമ്മ
സ്നേഹത്തിന്‍ നിറകുടമാണീയമ്മ
സഹനത്തിന്‍ മുര്‍ത്തീഭാവമാണമ്മ
കുടുംബത്തിന്‍ തിരിയണയാ വിളക്കാണമ്മ ,
ക്ഷമയുടെ നെല്ലിപലകയാണമ്മ.
വാല്സല്യത്തിന്‍ നെടുംതൂണാണമ്മ,
കനിവിന്‍ കേദാരമാണീയമ്മ.
ബ്രഹ്മാന്ടത്തില്‍ ഉന്നത സ്ഥാനരോഹിണി-
യാണമ്മ..എന്‍ പൊന്നമ്മ.
ഭൂമിയില്‍ സുന്ദരം എന്തുണ്ട് ?
ഭൂമിയില്‍ ശാശ്വതം എന്തുണ്ട് ???
അത് അമ്മതന്‍ മനമാം
മാതൃത്വത്തിന്‍ അക്ഷയ-
പാത്രം മാത്രമാണ്.


[30/7/2001-3pm-ഒരു തിങ്കളാഴ്ച്ച]