തങ്ക തിങ്കള്‍ തങ്ങള്‍[ശിഹാബ്‌ തങ്ങളുടെ ദീപ്ത സ്മരണക്കു മുന്നില്‍ ]
താങ്ങായും
തണലായും
തമസ്സിന്‍ ഗോപുരങ്ങളില്‍
തിരിയാണയാ ദീപമായി
തിരമാല കണക്കെ
തിരതള്ളി വന്നീടും
തങ്ങളെന്നും മനസ്സുകളില്‍.
തിങ്കള്‍ കല പോലെന്നും
തിളങ്ങിടും ഈ സ്നേഹ ചന്ദ്രിക.
തീരാവിടവിന് മുന്നില്‍
താമര പൂക്കളാല്‍,
തോരാ അശ്രുസമര്‍പ്പണം.
തിരു സാന്നിധ്യത്തില്‍
തങ്ക സ്വര്‍ഗം നല്‍കിടട്ടെ
തീര്‍പ്പുകാരനാം അല്ലാഹു.