ഓര്‍കുട്ടന്‍ കുട്ടന്‍ഓര്‍കുട്ടന്‍, എന്‍റെ കുട്ടന്‍,


ഓമനകുട്ടന്‍ നമ്മുടെ കുട്ടന്‍.
ഓര്‍മ്മകള്‍തന്‍ ഭാണ്ഡം പേറി
ഒരുക്കുട്ടാന്‍ വന്നു ചേര്‍ന്നു;
ഒരു കുട കിഴില്‍ നമ്മള്‍.
ഒരായിരം സ്നേഹം
ഓര്‍ത്തെടുക്കാന്‍ വിങ്ങി-
ഒരുങ്ങി വന്നവര്‍ നമ്മള്‍ .
ഓടിവന്നു, ചികഞ്ഞെടുത്തു!!!
ഓര്‍ക്കുട്ടില്‍ ഇനി -
ഒതുങ്ങാം സുഹൃത്തുക്കളെ;
ഒരിക്കലും പിരിഞ്ഞിടാതെ
ഒരു സ്നേഹ മരത്തണലില്‍.
ഓര്‍കുട്ടന്‍, എന്‍റെ കുട്ടന്‍,
ഓമനകുട്ടന്‍, നമ്മുടെ കുട്ടന്‍.