നീയാണഭയം നാഥാപടച്ചവനെ,നിന്‍റെ


പടപ്പുകളെല്ലാം
പാപികളായല്ലോ!!!
പശ്ചാത്താപത്തിന്‍ ഭാരത്താലിവര്‍
പ്രാര്‍ത്ഥിക്കുന്നു നിന്‍റെ മുന്നില്‍
പതിവായിട്ടെന്നും നാഥാ.. .
റബ്ബേ !!! കേഴുന്നു നിന്മുന്നിലവര്‍,
നീയാണഭയം നാഥാ...
"അള്ളലായിലാഹ ഇല്ലള്ള
മുഹമ്മദന്‍ റസുലുള്ള."
പയിശാചികമാം ചെയ്തികളാല്‍;
പിശാചാം സാത്താന്‍റെ,
പാത തിരഞ്ഞെടുത്തു-
പിന്തുടര്‍ന്നവര്‍ അറിഞ്ഞിടാതെ!
പിഴച്ചു, നേര്‍വഴിയില്‍ നിന്നും;
പതറി പോയി ഈമാനില്‍ നിന്നും.
റബ്ബേ !!! കേഴുന്നു നിന്മുന്നിലവര്‍,
നീയാണഭയം നാഥാ...
"അള്ളലായിലാഹ ഇല്ലള്ള
മുഹമ്മദന്‍ റസുലുള്ള."