കടപ്പാട്

കടപ്പാടാം പാട്


വല്ലാതെ കടയും പാട്
പാടാന്‍ കഴിയാത്ത പാട്,
കടത്തിനേക്കാള്‍ വലിയ പാട് ;
പഠിക്കാന്‍ കൊള്ളാത്ത പാട്
പാട്ടം നല്‍കാന്‍ കഴിയാത്ത പാട്
പാടം കണക്കെ പരന്നുകിടക്കും പാട്
നിലയ്ക്കാത്ത ഗാനം പോലെയുള്ള പാട്
ജനനം മുതല്‍ മരണം വരെയുള്ള പാട്
എന്നും പാടായി നില്‍കും പാട്
അടിമത്വത്തിന്‍ താക്കോലാം പാട്
ഈ കടപ്പാട്
കിടപ്പാടം വിറ്റാലും തീരാത്ത പാട്
ഒരിക്കലും മായാത്ത പാട്
വല്ലാത്തൊരു പാട്.
*********************************


വാല്‍കഷണം : കടം എത്ര വേണമെങ്കിലും വാങ്ങു സോദരെ...അത് തിരികെ കൊടുത്തു വീട്ടാം...വേണമെങ്കില്‍ കുറച്ചു പലിശയും കൊടുക്കാം ... പക്ഷെ കടപാടിന്‍ നിഴല്‍ ജീവിതത്തില്‍ വീഴ്ത്തരുത്...ആ കെണിയില്‍ നിന്ന് മരണം വരെ ആരുംമുക്തരാവില്ല .......