വാതുറന്നു പുറം ലോകത്തിലെ 
വായുവില്ലേക്ക് തുപ്പുന്ന 
വെറും ശ്വാസ 
വായു മാത്രമാണ് 
വാക്കുകള്‍.അവ 
വായുവില്‍ നിന്നു 
വീണ്ടും പെറുക്കി കൂട്ടി പുറത്തു 
വിട്ട രീതിയില്‍ തിരിച്ചെടുക്കുക 
വിഫലശ്രമം മാത്രമാകുന്നു.
ചിലപ്പോള്‍ 
വാക്കുകള്‍ ആകുന്നു 
വാളുകള്‍ .
ചിരിക്കുന്ന വാക്കുകള്‍ 
ചിലപ്പോള്‍ 
ചിരവയെക്കാള്‍ മുര്ച്ചയുള്ളതും 
വാളിനേക്കാള്‍ ഭയാനകവും.


 