കുസൃതികുട്ടന്‍

   bo kid
കുസൃതി കുട്ടനായ പ്രണയം 
സര്‍വ്വവ്യാപിയെ പോല്‍ 
എപ്പോള്‍ വരും എപ്പോള്‍ പോകും 
എന്നറിയാന്‍ ആവുന്നില്ല.
എവിടെ ചെന്നാലും ഉണ്ടിവന്‍ 
എല്ലായിടത്തും കയറി ഇറങ്ങുന്നു.
എല്ലാവരുടെയും വികാരങ്ങള്‍ 
കൊണ്ടിവന്‍ അമ്മാനം ആടുന്നു.
കുസൃതി കുടുക്കയാം ഇവന്‍ 
ഹൃദയങ്ങളില്‍ നിന്ന്
സമാധാനം കവര്‍ന്നെടുക്കുന്നു.
പകരം വികാരം നിറച്ച 
ചിന്തകള്‍ വെച്ച് പിടിപ്പിക്കുന്നു.
നിദ്രയെ കളികൂട്ടുകരനായി 
കൂടെ കൂട്ടികൊണ്ട് പോകുന്നു.