ആരുണ്ടിനി ???പുഞ്ചിരിക്കാന്‍ മറന്ന കണ്ണുകളും 
അലറിയടിക്കും വേദനകളും 
കേള്‍ക്കാത്ത എന്‍ കരച്ചിലുകളും 
മൌനനൊമ്പരങ്ങള്‍ തന്‍ 
  മണിക്കിലുക്കങ്ങളും
ആര്കേള്‍ക്കും എന്‍ വ്യഥകളെല്ലാം ഇനി 
വെറുതെയെങ്കിലും???
പാല്‍ പൂന്നിലാവ് പരത്താന്‍ 
മറന്ന ചന്ദ്രികക്ക് 
ഇനിയാര് നല്‍കും ഒരു ശീതളച്ചായ???
ഉറക്കത്തിലുള്ള എന്‍ വിതുമ്പലുകളും 
ഓര്‍മ്മകള്‍ ചെക്കെറുബോഴുള്ള എന്‍ 
ദീര്‍ഘ നിശ്വാസവും 
ഇനിയാരുണ്ട് ഒന്നു പങ്കിടാന്‍ ???
വികാരങ്ങള്‍ തന്‍ തപ്പും തുടിയും 
കൊണ്ടസ്വസ്ഥമാം എന്‍ മനസ്സിന്   
ഇനിയാരുണ്ട് ഒന്നു സാന്ത്വനിപ്പിക്കാന്‍ ???
വാക്ക് ശരങ്ങളാല്‍ വിള്ളല്ലേറ്റ 
മുറിപ്പാടില്‍ നിന്നും 
രക്തം വാര്‍ന്നൊലിക്കുന്നത്  
ഇനിയാരുണ്ട് തുടച്ചു നീക്കാന്‍  ???
പൊട്ടി വീണ കമ്പികള്‍ നിറഞ്ഞ 
എന്‍ മനസ്സാം തംബുരുവില്‍ 
നീ വീണ്ടുമെന്തിനു വികാരവിരലുകള്‍ 
ചാലിപ്പിച്ചെന്നെ  വികാരതരളിതയാക്കിയത് ??? 
പരിത്യജിച്ച എന്‍ കിന്നാക്കളെ നീ 
വീണ്ടുമെന്തിനു എന്നില്‍ പുനര്‍ജനിപ്പിച്ചു??
ജീവശവമാം എന്നിലേക്ക്‌ നീ 
വീണ്ടുമേന്തിനേകി ഒരാത്മാവിനെ ???
വിരഹത്തിന്‍ പാവക്കാനീര്‍ ഞാന്‍ 
കഴിച്ചു തീര്‍ത്തെങ്കിലും 
വീണ്ടുമാമൃത് കാണിപ്പിച്ചെന്നെ
കൊതിപ്പിച്ചെന്തിനു നീ ???
നിന്‍ കരങ്ങള്‍ എന്നിലെക്കടുത്തപ്പോള്‍
കണ്ടു ഞാനതില്‍ ഒരു പുഷ്പ കിരീടം 
എങ്കിലും നീയെനിക്ക് സമ്മാനിച്ചതോ
വെറുമൊരു മുള്‍ക്കിരീടം!!!!
ആരെനിക്കേകിടും ഇനി  ഒരു സാന്ത്വന സ്പര്‍ശം 
ആരുണ്ടെന്നെ ഇനി  ഒന്നു അടുത്തറിയാന്‍ ???
[Dated :-10/10/2001]    
വേര്‍പ്പാട് ,അത് ആരുടെയായാലും കടുത്ത വേദന തന്നെയാണ്.