നീയാണാ ശലഭം


നീ നീട്ടിയ കൈകള്‍ 
സൌഹൃദത്തിന്റെ കരങ്ങള്‍ ,
നിരാകരിക്കാന്‍ കഴിയുന്നിലല്ലോ ...
എല്ലാ മോഹങ്ങളും 
എന്നില്‍ നിന്നു വിടപറഞ്ഞിരുന്നു.
വീണ്ടും എന്തിനേകി നീ  അവയ്ക്ക് 
സ്വര്‍ണ വര്‍ണ്ണങ്ങള്‍?
വര്‍ണങ്ങളെ ഞാന്‍ 
ഭയപെടുന്നു നിത്യവും 
എന്തിനെന്നെ കബളിപ്പിക്കുന്നു?
 വാക്കുകളാകും മുള്ളുകളാല്‍  
എന്തിനെന്നെ കുത്തിനോവിക്കുന്നു?
എന്തിനെന്നെ മോഹിപ്പിക്കുന്നു ?
എന്‍ മുന്നില്‍ നീയാണാ  നക്ഷത്രം,
നീയാണെന്‍ മാലാഖ.
നീയാണാ സൌഹൃദ പുഷ്പത്തില്‍ 
ചിറകു വിടര്‍ത്തി വിരാജിക്കും 
ഭംഗിയുള്ള ചിത്രശലഭം....
പക്ഷെ ഒരു നിമിഷം 
ഒന്നു ചോദിക്കട്ടെ 
"വിശ്വസിക്കാമോ നിന്നെയും ?"