ഞാന്‍ എന്ന ജന്മംചിരിക്കാന്‍ മറന്ന ചുണ്ടുകള്‍ 
ശ്വസിക്കാന്‍ മറന്ന മൂക്ക് 
ഇമയാട്ടാന്‍ മറന്ന കണ്ണുകള്‍ 
കേള്‍ക്കാന്‍ മറന്ന കാതുകള്‍ 
ജീവിക്കാന്‍ മറന്ന ഒരു ജീവന്‍ 
വെള്ളത്തില്‍ വരച്ചിട്ട ഒരു രേഖ,
ഇതാണ് ഞാന്‍,
ഇത് മാത്രമാണ് ഞാനെന്നു 
പറയും വ്യക്തിത്വം!
ആത്മാവ് നഷ്ട്ടപ്പെട്ട ശരീരം 
ആത്മാവിനെ സ്വയം ബലിയര്‍പ്പിച്ച 
ഒരു ജന്മം !!!