ഓര്‍മ്മകള്‍



മരിച്ചിരുന്നെങ്കില്‍ 
വിതുംബാമായിരുന്നു.
മറന്നിരുന്നെങ്കില്‍ 
ഓര്‍മ്മകളില്‍ നിങ്ങളെ 
തിരയാമായിരുന്നു.
മരിക്കാത്ത ഓര്‍മ്മകളെ പേറി 
ഞാനെന്തു ചെയ്യും ?
അവയേറ്റു വാങ്ങിയ എന്നെ 
ഞാന്‍ എവിടെ കൊണ്ട് -
ദഹിപ്പിക്കും?
മരിച്ചിട്ടും ജീവിക്കുന്ന 
സത്യങ്ങളെ ഞാന്‍ 
എവിടെ കൊണ്ട് 
അടക്കം ചെയ്യും ?? 
ഏതു പുണ്യ തീരത്തു 
കൊണ്ടൊഴുക്കും  
എന്നിലെ ഒരു പിടി 
ചാരങ്ങളെ -
നിങ്ങളില്‍ നിന്ന് 
മോക്ഷം നേടാന്‍ ?

പിറവി

Photobucket

വിരഹാദ്രമീയാമത്തില്‍ 
കണ്ണുനട്ടങ്ങകലേക്ക് 
നൊക്കിയിരിപ്പൂ താരങ്ങള്‍ .
കാണുന്നൂ ഞാന്‍ ചന്ദ്രനെ 
കാണാന്‍ കൊതിക്കുനതോ 
സൂര്യനെ  !!!
ഇനിയെത്ര നാഴികയുണ്ട് പുലരാന്‍ 
അവനൊന്നു ഉദിച്ചുയരാന്‍ 
നയനങ്ങള്‍ക്ക് ഒരു കുളിര്‍മയായി ?
ഉദിച്ചുയരും പ്രതീക്ഷയായി !
കാത്തുനിന്നാനിമിഷം 
കൈകുമ്പിളില്‍ ഒതുങ്ങുമ്പോള്‍ 
മിന്നമിനുങ്ങിന്‍ ജീവിതം 
എന്നെ ദുരേകൊണ്ട് മറച്ചു.
ഇനിയോരുജന്മമുണ്ടെങ്കില്‍ 
പിറവിയെടുക്കട്ടെ 
ഞാന്‍ ഭൂമിയായി 
നവഗ്രഹങ്ങളില്‍ ഒരുവളായി 
നിന്നെ വലയം പ്രാപിച്ചിടാം
നൈമിഷികമെങ്കിലും ജീവിതത്തില്‍ . 
Photobucket

Words like Pathways






Words of Love are
Gained from Heaven,
Accompanied by Angels.
Words of Hatred are
Doors to Hell,
Accompanied by Demons.
Loving words will penetrate
Even a  heart of stone,
While words of bad breath
Can even make world tremble!
Words are always like 
Pathways to your personality.

[2001]

അവളുടെ സ്വര്‍ഗ്ഗകവാടം

Photobucket
 കിനാക്കള്‍ക്ക് ചിറകു
മുളച്ചപ്പോള്‍ അവള്‍ 
ചിത്രശലഭം  കണക്കെ 
പാറി പാറി നടന്നു .

അഞ്ജതയോടെയെങ്കിലും 
സ്വസൌന്ദര്യത്തില്‍ 
അഹങ്കരിച്ചവള്‍,
കാലമെന്ന കാലനെ മറന്നു .

ആകാശത്തേക്ക് ദ്രിഷ്ട്ടി 
പായിച്ചവള്‍ വിശ്വസിച്ചു 
അവള്‍ക്കായി സ്വര്‍ഗകവാടം 
തുറക്കപെട്ടിരിക്കുന്നുയെന്ന് .

വികാരതരളിതയായി 
മറ്റാരെയും  ഗൌനിക്കാതെ 
മറ്റൊന്നും ചിന്തിക്കാതെ 
കുതിച്ചു അവിടെക്കെത്താന്‍.

തന്റെ ചിറകിന്‍ 
ന്യുനതകള്‍ മറന്നു 
തന്റെ പരിമിതികള്‍ 
ലംഘിച്ചവള്‍ .

പലതും മോഹിച്ചും 
വേദനകള്‍ സഹിച്ചും 
സ്വപ്‌നങ്ങള്‍ നെയിതും 
അവള്‍ ലക്ഷ്യസ്ഥാനതെത്തി .

അപ്പോള്‍ മാത്രമായിരുന്നു 
ആ കവാടം വെറും 
മേഘ പാളിയായിരുന്നെന്ന  
 സത്യമവളെ ഉണര്‍ത്തിയത്.

സ്വപ്‌നങ്ങള്‍ ചിന്നിച്ചിതറി 
ഹൃദയം പൊട്ടിത്തെറിച്ചു 
വേദനയാല്‍ പിടഞ്ഞു 
പാവം ചിറകറ്റ് താഴെ വീണു.

ഒരു പുഴുവിനെ പോല്‍ 
കുറച്ചിഴഞ്ഞവള്‍.
ഒന്ന് ഞെരുങ്ങി 
പിന്നെ സ്വയം വിങ്ങി !
Photobucket
തന്നെ  സ്വപ്‌നങ്ങള്‍ 
കാണിച്ച്  വഞ്ചിച്ച
ആ സ്നേഹാംബരത്തെ 
നോക്കി കണ്ണുനീര്‍ പൊഴിച്ചവള്‍ !

നയനങ്ങള്‍   മെല്ലെ ചിമ്മി ,
ഇനിയൊരിക്കലും തുറക്കാത്ത 
ആ കണ്‍കളില്‍ കണ്ണുനീര്‍ 
തുള്ളികള്‍ വറ്റാതെ നിന്നു.

അവ ചിറകു മുളച്ച ആ 
ദിനത്തെ പഴിക്കുണ്ടായിരിക്കാം
സ്വപ്നങ്ങള്‍ നെയ്ത 
നിമിഷങ്ങളെ വെറുക്കുന്നുണ്ടാകാം!

അവള്‍ തന്‍ ചിറകുകള്‍ 
അവളിലെ സഫലമാകാ 
സ്വപ്‌നങ്ങള്‍ പോല്‍ 
കാറ്റില്‍ പാറി പറക്കുന്നുയിന്നും ,

യാഥാര്‍ത്യത്തിന്‍ 
ആത്മാര്താഥതന്‍ 
മറ്റൊരു സ്വര്‍ഗ്ഗകവാടം 
തേടി അലയും പോല്‍ !!!     


 [2003]

ഞാന്‍



നീ :-
നിന്നില്‍ ഉദിച്ചസ്തമിക്കുക
നിന്നില്‍ എരിഞ്ഞടങ്ങുക.
നിന്നില്‍ തളിരിട്ടുവാടുക 
നിന്നില്‍ ജീവിച്ചു മരിക്കുക!

ഞാന്‍ :-
എന്നില്‍ ചിരിച്ചു കരയട്ടെ 
എന്നെ സ്നേഹിച്ചു മരിക്കട്ടെ.
എന്നെ ചതിച്ചു നേടട്ടെ.
എന്നെ വിശ്വാസത്തോടെ വഞ്ചിക്കട്ടെ!

നിങ്ങള്‍ :-
സത്യസന്ധരാകുക 
ആത്മാര്തരാകുക 
സ്നേഹമാകുക 
ദയയാകുക !

അവര്‍ :-
രസിക്കട്ടെ 
അനുഭവികട്ടെ 
പുച്ഹിക്ക്ട്ടെ
വെറുക്കട്ടെ!

ഞാന്‍:-
എന്നിരുന്നാലും 
ഞാനാകും 
എന്നും 
എന്നെന്നും !!! 

Seasonal Friendships





 Photobucket

Some days shed,
Some days bloom
Life is so seasonal
Life is so occasional.

But I can't be seasonal,
And I don't want you to be seasonal.
I hate to be occasional,
And I don't want you to be occasional.

Seasons may deprive us one day
Seasons may Bless us another day.
But I can't be a season,
And I don't want you to be a season.

But I urge you to be constant,
Like a rising sun,
Like  twinkling stars,
Like a bright full moon-

Forever and Forever,
Let you be you only!!!
To me as a life's reason
Than mere like a Season!!! 
*****************************
[Prize winning poem for
 Versification on the subject "Season"]

സ്നേഹതടവറ

Photobucket





കൂരിരുട്ടുള്ള രാത്രിയില്‍
മിന്നാമിനുങ്ങ്‌ പോല്‍
ആര്‍ത്തിരമ്പും കടലില്‍
ചെറു വഞ്ചി പോല്‍,
കൊടുംകാറ്റില്‍ ചെറുത്ത്
നില്‍ക്കും പര്‍വതം പോല്‍;
വെളുത്ത പായ കടലാസ്സില്‍
കറുത്തക്ഷരങ്ങള്‍ പോല്‍ ;
വറ്റിവരണ്ട ഭൂമിയില്‍
നീരുറവ പോല്‍;
കല്ലും മുള്ളും തിങ്ങും  വീഥിയില്‍
പച്ചപടര്‍പ്പ് പോല്‍ ;
നീ വന്നു എന്‍ ജീവിതത്തില്‍
എന്‍ ഹൃദയത്തിലേക്ക്,
ഒരു നല്ല കുട്ടുകാരനെ പോലെ
വിശ്വതനായ തുണക്കാരനെ പോലെ
അങ്ങിനെ എന്തൊക്കെയോ പോലെ,
അവ വിവരണങ്ങള്‍ക്കു അതീതം,
ഈ ബന്ധത്തിന് അതിരില്ല .
ഏത് നാമവും അര്‍ത്ഥ സംപുഷ്ട്ടം
ഈ ബന്ധനമാകുന്ന ഈ ബന്ധനത്തിന്.
ഈ ബന്ധനം എന്റെ സ്വര്‍ഗ്ഗം ;
ഈ സ്നേഹ തടവറയില്‍ ഞാന്‍
സ്വയം ബന്ധിനിയായി
ഞാന്‍ ഇന്ന് സുരക്ഷിത ,

പാനപാത്രം

Photobucket



ശാപം കുടിക്കാന്‍ 
എന്തിന് നീ 
നിന്‍റെ പാനപാത്രം നല്‍കുന്നു ?
ഒരു കൈകുംബിളെങ്കിലും
അവനു വച്ച് നീട്ടുന്നു !!!
നിന്നിലെ സ്ത്രൈണത
പൂര്‍ണമാകുമ്പോള്‍ 
നീയും നാളെ ഒരു അമ്മ !
ഒരമ്മതന്‍ ഉള്ളത്തെ
നീ അറിയുന്നില്ലെന്നോ സഖി!
അമ്മയെ ശത്രുവായി 
വെറുക്കുന്നവന്‍ 
നാളെ നിന്നിലെ ഭാര്യയെ 
വെറുക്കില്ലെന്നാരു കണ്ടു ?
സൂക്ഷിക്ക 
മാറും വികാരങ്ങളെ നീ 
കരുതി ഇരിക്ക !!! 

O,Allah


O Allah,
I did my part well
to my best,
in this Holy month,
to screw the ties of blood
which were loose somehow!!!
Rest is with You my Lord.
I extended my  hand
only for Your sake,
Seeking Your mercy !!
But,Alas!!!
What to say 
about the ignorant,
to those who reject
even in this month???
Then it is their part with You,
Where I have no role!
But sad I'm ,as I know
From Your warnings;
they are filling fire
to their stomach,
The Hell fire!!!!!
And I'm sure,
I'm safe in Your front
as You know my intentions
more than myself.
Explanations and exposition 
is for human world,
and not for you my Lord! 
 I will be guided,insha Allah
by Your mercy and blessings
through out my life,
That's my prayer to You
from this Slave of yours,
O,Allah. 

Photobucket