പിറവി

Photobucket

വിരഹാദ്രമീയാമത്തില്‍ 
കണ്ണുനട്ടങ്ങകലേക്ക് 
നൊക്കിയിരിപ്പൂ താരങ്ങള്‍ .
കാണുന്നൂ ഞാന്‍ ചന്ദ്രനെ 
കാണാന്‍ കൊതിക്കുനതോ 
സൂര്യനെ  !!!
ഇനിയെത്ര നാഴികയുണ്ട് പുലരാന്‍ 
അവനൊന്നു ഉദിച്ചുയരാന്‍ 
നയനങ്ങള്‍ക്ക് ഒരു കുളിര്‍മയായി ?
ഉദിച്ചുയരും പ്രതീക്ഷയായി !
കാത്തുനിന്നാനിമിഷം 
കൈകുമ്പിളില്‍ ഒതുങ്ങുമ്പോള്‍ 
മിന്നമിനുങ്ങിന്‍ ജീവിതം 
എന്നെ ദുരേകൊണ്ട് മറച്ചു.
ഇനിയോരുജന്മമുണ്ടെങ്കില്‍ 
പിറവിയെടുക്കട്ടെ 
ഞാന്‍ ഭൂമിയായി 
നവഗ്രഹങ്ങളില്‍ ഒരുവളായി 
നിന്നെ വലയം പ്രാപിച്ചിടാം
നൈമിഷികമെങ്കിലും ജീവിതത്തില്‍ . 
Photobucket