പാനപാത്രം

Photobucketശാപം കുടിക്കാന്‍ 
എന്തിന് നീ 
നിന്‍റെ പാനപാത്രം നല്‍കുന്നു ?
ഒരു കൈകുംബിളെങ്കിലും
അവനു വച്ച് നീട്ടുന്നു !!!
നിന്നിലെ സ്ത്രൈണത
പൂര്‍ണമാകുമ്പോള്‍ 
നീയും നാളെ ഒരു അമ്മ !
ഒരമ്മതന്‍ ഉള്ളത്തെ
നീ അറിയുന്നില്ലെന്നോ സഖി!
അമ്മയെ ശത്രുവായി 
വെറുക്കുന്നവന്‍ 
നാളെ നിന്നിലെ ഭാര്യയെ 
വെറുക്കില്ലെന്നാരു കണ്ടു ?
സൂക്ഷിക്ക 
മാറും വികാരങ്ങളെ നീ 
കരുതി ഇരിക്ക !!!