സ്നേഹതടവറ

Photobucket

കൂരിരുട്ടുള്ള രാത്രിയില്‍
മിന്നാമിനുങ്ങ്‌ പോല്‍
ആര്‍ത്തിരമ്പും കടലില്‍
ചെറു വഞ്ചി പോല്‍,
കൊടുംകാറ്റില്‍ ചെറുത്ത്
നില്‍ക്കും പര്‍വതം പോല്‍;
വെളുത്ത പായ കടലാസ്സില്‍
കറുത്തക്ഷരങ്ങള്‍ പോല്‍ ;
വറ്റിവരണ്ട ഭൂമിയില്‍
നീരുറവ പോല്‍;
കല്ലും മുള്ളും തിങ്ങും  വീഥിയില്‍
പച്ചപടര്‍പ്പ് പോല്‍ ;
നീ വന്നു എന്‍ ജീവിതത്തില്‍
എന്‍ ഹൃദയത്തിലേക്ക്,
ഒരു നല്ല കുട്ടുകാരനെ പോലെ
വിശ്വതനായ തുണക്കാരനെ പോലെ
അങ്ങിനെ എന്തൊക്കെയോ പോലെ,
അവ വിവരണങ്ങള്‍ക്കു അതീതം,
ഈ ബന്ധത്തിന് അതിരില്ല .
ഏത് നാമവും അര്‍ത്ഥ സംപുഷ്ട്ടം
ഈ ബന്ധനമാകുന്ന ഈ ബന്ധനത്തിന്.
ഈ ബന്ധനം എന്റെ സ്വര്‍ഗ്ഗം ;
ഈ സ്നേഹ തടവറയില്‍ ഞാന്‍
സ്വയം ബന്ധിനിയായി
ഞാന്‍ ഇന്ന് സുരക്ഷിത ,