നിന്നെയും കാത്ത് ...
Photobucket
തൂവലുരിഞ്ഞ
ചിറകുവെട്ടിമാറ്റപ്പെട്ട 
ചെരുപക്ഷിയെ പോല്‍ 
ഞാനിഴയുകയാണ് .
ഇരുട്ടില്‍ മുങ്ങിതിരയുകയാണ് 
ഒരു മിന്നുവെട്ടം കാണാന്‍ ...
നിന്‍ വഴികാട്ടിയായി 
ഞാനുണ്ടിവിടെ ;
ഈ ഇരുട്ടറയില്‍ .
കൈകളില്‍ തിരികൊളുത്തി 
കണ്ണിലെണ്ണയൊഴിച്ചു,
രക്തനീര്‍ പൊഴിച്ച് 
ഞാന്‍ ...
എല്ലാം പാഴായി 
പോയൊരു ജന്മം .
എല്ലാ വ്യര്‍ത്ഥ-
സ്വപ്നങ്ങളും പേറി,
എരിഞ്ഞു നില്ക്കയാണ്
ഞാനിന്നും 
നിന്നെയും കാത്ത്.... 
[24/3/03]